»   » ലക്ഷ്മി റായിയെ പിള്ളേര്‍ കൈവച്ചു

ലക്ഷ്മി റായിയെ പിള്ളേര്‍ കൈവച്ചു

Posted By:
Subscribe to Filmibeat Malayalam

ലക്ഷ്മി റായി എന്ന് കേട്ടാലെ ഹരംകയറുന്നവരാണ് നാട്ടിലെ ആണ്‍പിള്ളാര്‍. സിനിമകളില്‍ അല്‍പവസ്ത്രധാരിയായി ഇളകിയാടുന്ന ലക്ഷ്മിയെ നേരിട്ടു കാണാനുള്ള ഒരവസരവും ആബാലവൃദ്ധം ജനങ്ങള്‍ കളയാറില്ല. ലക്ഷ്മി റായി അഭിനയിക്കുന്ന സിനിമ ലൊക്കേഷനുകളിലെ ജനത്തിരക്ക് തന്നെ് ഇതിനുദാഹരണം. ലൊക്കേഷനുകള്‍ കൂടുതലെത്തുക എപ്പോഴും കോളെജ് പിള്ളാരാണെന്നത് മറ്റൊരു സത്യം.

താരം അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രമായ ഒന്‍ബദുല ഗുരുവിന്റെ പോണ്ടിച്ചേരി ലൊക്കേഷനിലും വമ്പന്‍ ജനക്കൂട്ടമാണെത്തിയത്. പിടി ശെല്‍വകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനയ് റായിയുടെ നായികയായാണ് ലക്ഷ്മി. ഒരു ഗാനരംഗമായിരുന്നു പോണ്ടിച്ചേരിയില്‍ ചിത്രീകരിച്ചിരുന്നത്.

പതിവു പോലെ തുണിദാരിദ്ര്യമുള്ള ഗാനചിത്രീകരണം കാണാന്‍ നൂറുകണക്കിനാളുകളാണ് സെറ്റിലെത്തിയത്. ആരാധകരെ കണ്ടതോടെ ലക്ഷ്മിയും ഉഷാറായി. രാവിലെ മുതല്‍ ഓട്ടോഗ്രാഫ് ഒപ്പിട്ടും കുശലം പറഞ്ഞും നടി ഫാന്‍സിനെ കൈയിലെടുക്കുകയും ചെയ്തു എന്നാല്‍ വൈകിട്ട് നാലുമണിയോടെ ഒരുകൂട്ടം കോളെജ് പിള്ളാര്‍ ലൊക്കെഷനിലെത്തിയതോടെ കളി കാര്യമായി.

ആവേശം മൂത്ത കേളെജ് പിള്ളാര്‍ ലക്ഷ്മിയെ തൊട്ടുതലോടി സ്‌നേഹം പ്രകടിപ്പിയ്ക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. തിക്കുംതിരക്കുമേറിയതോടെ നടിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ തടിമാടന്മാരും കാഴ്ചക്കാരായി. ഇതോടെ ഷൂട്ടിങും നിര്‍ത്തേണ്ടി വന്നു.

ഒടുവില്‍ ക്യാമറമാന്‍ ചെല്ല ദുരൈയും മറ്റു യൂണിറ്റംഗങ്ങളും കൂടിയാണ് ലക്ഷ്മിയെ ജനക്കൂട്ടത്തിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇതിനിടെ നടിയെ അടുത്തറിയാനെത്തിയ ചില വിരുതന്മാര്‍ക്ക് പൊലീസിന്റെ തലോടലും കിട്ടി.

വല്ലാത്തൊരു അവസ്ഥയെന്നാണ് സംഭവത്തെക്കുറിച്ച് ലക്ഷ്മിയുടെ പ്രതികരണം. എന്നാല്‍ ഫാന്‍സിന്റെ ഇത്തരം തള്ളിക്കയറ്റത്തിന് പിന്നില്‍ ആരാധനയും സ്‌നേഹവുമാണെന്ന് നടിയുടെ നിലപാട്. സംഭവം ഒരു വലിയ ഇഷ്യുവാക്കാന്‍ താത്പര്യമില്ലെന്നും ലക്ഷ്മി റായി വ്യക്തമാക്കി.

English summary
The trouble started around 4 pm when a huge group of college students reached the spot. In a while, the crowd went crazy, with youngsters mobbing Lakshmi, reaching out to touch her.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam