»   » ധനുഷിന്റെ പിറന്നാളിന് കിട്ടിയ എട്ടിന്റെ പണി; പുതിയ ചിത്രത്തിന്റെ കഥ ലീക്കായി?

ധനുഷിന്റെ പിറന്നാളിന് കിട്ടിയ എട്ടിന്റെ പണി; പുതിയ ചിത്രത്തിന്റെ കഥ ലീക്കായി?

Posted By:
Subscribe to Filmibeat Malayalam

ഇന്നലെ, ജൂലൈ 28 ന് ധനുഷിന്റെ പിറന്നാളായിരുന്നു. നല്ലൊരു ദിവസമായിട്ട് ധനുഷിനാരോ എട്ടിന്റെ പണി കൊടുത്തു എന്നാണ് കോടമ്പക്കത്തുനിന്നും വരുന്ന പുതിയ റിപ്പോര്‍ട്ട്. ധനുഷിനെ നായകനാക്കി പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ മുഴുവന്‍ സ്റ്റോറിയും ലീക്കായത്രെ. ഇന്ത്യഗ്ലിട്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ ധനുഷ് ട്രെയിനില്‍ പാന്‍ട്രികോച്ച് ജീവനക്കാരനായിട്ടാണ് എത്തുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ലീക്കായ വാര്‍ത്തകള്‍ പ്രകാരം, ന്യൂ ഡല്‍ഹിയില്‍ നിന്ന് കന്യാകുമാരിവരെയുള്ള ട്രെയിന് യാത്രയും അതിനിടയിലുള്ള ഒരു പ്രണയവുമാണത്രെ കഥയുടെ ഇതിവൃത്തം. ട്രെയിനിന്റെ മുകളില്‍ നിന്ന് ഹോളിവുഡ് സ്‌റ്റൈലിലുള്ള ധനുഷിന്റെ ഒരു ഫൈറ്റ് രംഗവുമുണ്ടത്രെ. തുടര്‍ന്ന് വായിക്കൂ...

ധനുഷിന്റെ പിറന്നാളിന് കിട്ടിയ എട്ടിന്റെ പണി; പുതിയ ചിത്രത്തിന്റെ കഥ ലീക്കായി?

ലീക്കായ വാര്‍ത്തകള്‍ പ്രകാരം ചിത്രം പൂര്‍ണമായും ചിത്രീകരിക്കുന്നത് ട്രെയിനിലാണത്രെ. ഇതിനായി ചെന്നൈയിലെ ബിന്നി മില്‍സില്‍ ട്രെയിന്‍ സെറ്റ് ചെയ്യും. മൈന, കുംകി, കയല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭു സോളമന്റെ ഒമ്പതാമത്തെ ചിത്രമാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ധനുഷ് ചിത്രം

ധനുഷിന്റെ പിറന്നാളിന് കിട്ടിയ എട്ടിന്റെ പണി; പുതിയ ചിത്രത്തിന്റെ കഥ ലീക്കായി?

സത്യജ്യോതി ഫിലിംസാണത്രെ ചിത്രം നിര്‍മിയ്ക്കുന്നത്. അജിത്തിന്റെ തല 56 (താത്കാലികമായി നല്‍കിയ പേര്) ന് ശേഷം ഈ ചിത്രമാണ് സത്യജ്യോതി ഫിലിംസ് നിര്‍മിയ്ക്കുന്നതെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ധനുഷിന്റെ പിറന്നാളിന് കിട്ടിയ എട്ടിന്റെ പണി; പുതിയ ചിത്രത്തിന്റെ കഥ ലീക്കായി?

ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രഫറായ റോഗര്‍ യുവാന്‍ ആണത്രെ ചിത്രത്തിലെ സഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. ക്ലൈമാക്‌സില്‍ ട്രെയിനിന്റെ മുകളില്‍ നിന്ന് ഹോളിവുഡ് സ്‌റ്റൈലില്‍ ധനുഷ് ഫൈറ്റ് ചെയ്യുന്ന രംഗമുണ്ടത്രെ.

ധനുഷിന്റെ പിറന്നാളിന് കിട്ടിയ എട്ടിന്റെ പണി; പുതിയ ചിത്രത്തിന്റെ കഥ ലീക്കായി?

പ്രഭു സോളമന്റെ ചിത്രങ്ങള്‍ക്കെല്ലാം മനോഹരമായ സംഗീതം നല്‍കിയ ഡി ഇമ്മാന്‍ തന്നെയാണത്രെ ഈ ധനുഷ് ചിത്രത്തിനും സംഗീതമൊരുക്കുന്നത്. കയല്‍ എന്ന ചിത്രത്തിലെ പാട്ട് ഏറെ പ്രശംസകള്‍ പിടിച്ചുപറ്റിയിരുന്നു.

ധനുഷിന്റെ പിറന്നാളിന് കിട്ടിയ എട്ടിന്റെ പണി; പുതിയ ചിത്രത്തിന്റെ കഥ ലീക്കായി?

ഒടുവില്‍ റിലീസ് ചെയ്ത പ്രഭു സോളമന്റെ കയല്‍ എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച വെട്രിവേല്‍ മഹാദേവന്‍ തന്നെയാണത്രെ ഈ ചിത്രത്തിനും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ധനുഷിന്റെ പിറന്നാളിന് കിട്ടിയ എട്ടിന്റെ പണി; പുതിയ ചിത്രത്തിന്റെ കഥ ലീക്കായി?

തന്റെ 32 ആം ജന്മദിനം ആഘോഷിക്കുകയാണ് ധനുഷ്. മാരി എന്ന ചിത്രത്തിനൊപ്പം ജന്മദിനം ആഘോഷിക്കുന്ന ധനുഷിന് കിട്ടിയ എട്ടിന്റെ പണിയാണ് പുതിയ ചിത്രത്തിന്റെ കഥ മുഴുവന്‍ ലീക്കായത്. അതേ സമയം ബാഹുബലിയോട് മത്സരിച്ച് മാരി ഒരാഴ്ചകൊണ്ട് 50 കോടി കടന്നു.

English summary
With today's growing technology, it has become almost impossible to hold back any sort of private information and the latest victims to have fallen prey to the leak of a sensitive information is Dhanush and director Prabhu Solomon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam