twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിംഗ നഷ്ടത്തില്‍; വിതരണക്കാര്‍ സമരത്തിനായി ഹൈക്കോടതിയില്‍

    By Gokul
    |

    ചെന്നൈ: രജനീകാന്തിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞ ലിംഗയ്‌ക്കെതിരെ വിതരണക്കാര്‍ ഒന്നടങ്കം സമരത്തിലേക്ക് കടക്കുന്നു. വിതരണാവകാശമേറ്റെടുത്ത് കോടികള്‍ നഷ്ടമുണ്ടായതിനാല്‍ തങ്ങളെ സമരം ചെയ്യാന്‍ അനുവദിക്കണമെന്നു കാട്ടി ട്രിച്ചി, തഞ്ചാവൂര്‍ ജില്ലകളിലെ ചിത്രത്തിന്റെ വിതരണാവകാശം നേടിയിരുന്ന കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

    തങ്ങള്‍ നിരാഹാരം സമരം ചെയ്യാനായി പോലീസിന്റെ അനുമതി നേടിയിരുന്നെന്നും എന്നാല്‍ ലഭിക്കാത്തിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും കമ്പനി പറയുന്നു. ജനുവരി പത്തിന് വല്ലുവര്‍ കോട്ടത്ത് വെച്ചോ ചെപ്പോക്കിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചോ നിരാഹാര സമരം നടത്താന്‍ അനുവദിക്കണമെന്ന് കമ്പനി ഹൈക്കോടതിയോട് അപേക്ഷിച്ചു.

    lingaa

    എട്ടു കോടി രൂപയ്ക്കാണ് രണ്ട് ജില്ലകളിലെ വിതരണം കമ്പനി ഏറ്റെടുത്തത്. രജനികാന്തിന്റെ സിനിമ ആയതുകൊണ്ടുതന്നെ വന്‍ ലാഭം പ്രതീക്ഷിച്ചായിരുന്നു കൂടിയ തുക നല്‍കി വിതരണം ഏറ്റെടുത്തത്. എന്നാല്‍ സിനിമ പുറത്തിറങ്ങി ആദ്യ ആഴ്ചയില്‍ തന്നെ പ്രേക്ഷകര്‍ കൈവിട്ടതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു വിതരണ കമ്പനി.

    മറ്റു ജില്ലകളില്‍ വിതരണത്തിനേറ്റെടുത്തവരും നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നാണ് വിവരം. സിനിമ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംവിധായകന്‍ നേരത്തെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നെങ്കിലും നിര്‍മാതാവോ രജനികാന്തോ ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. സിനിമയുടെ നഷ്ടം നികത്താന്‍ രജനീകാന്ത് മുന്‍കൈ എടുക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.

    English summary
    Lingaa Distributors Move HC to stage Protest for Flop Relief
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X