»   » വിവാഹശേഷമാണ് ഞങ്ങള്‍ പ്രണയിച്ചത്; ഐശ്വര്യ ധനുഷ്

വിവാഹശേഷമാണ് ഞങ്ങള്‍ പ്രണയിച്ചത്; ഐശ്വര്യ ധനുഷ്

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തയാണ്. തിരശ്ശീലയിലെ ജീവിതം മാത്രമല്ല താരങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് അറിയാനും ആരാധകര്‍ക്ക് ആകാംക്ഷ ഏറെയാണ്. ദീര്‍ഘ നാള്‍ പ്രണയിച്ചതിന് ശേഷം വിവാഹിതരാവുന്ന പല താരങ്ങളുടെയും ദാമ്പത്യത്തിന് അല്‍പായുസ്സേ ഉണ്ടാവാറുള്ളൂ. വിവാഹ ജീവിതത്തിലും തന്റേതായ സ്‌റ്റൈല്‍ സൂക്ഷിക്കുന്ന ഉത്തമ ദമ്പതികളാണ് രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും മരുമകന്‍ ധനുഷും.

വിവാഹത്തെക്കുറിച്ചും പ്രണയ ജീവിതത്തെക്കുറിച്ചും ഐശ്വര്യയുടെ പറയുന്നത് എന്തൊക്കെയാണെന്ന് അറിയേണ്ടേ..വിവാഹ ജീവിതത്തില്‍ താന്‍ സംതൃപതയാണെന്നുംവിവാഹ ജീവിതത്തില്‍ വിജയിച്ചവരാണ് തങ്ങളെന്നുമാണ് സ്റ്റൈല്‍മന്നന്റെ പൊന്നോമന പുത്രി പറയുന്നത്.

ധനുഷിനെ ആദ്യമായി കണ്ടുമുട്ടിയത്

കാതല്‍ കൊണ്ടേന്‍ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടയാണ് താന്‍ ആദ്യമായി ധനുഷിനെ കണ്ടതെന്ന് ഐശ്വര്യ പറഞ്ഞു. സിനിമ കണ്ടതിന് ശേഷം അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും താരപുത്രി പറഞ്ഞു.

മകളുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കുന്ന അപ്പ

ധനുഷിനെ വിവാഹം കഴിക്കണമെന്ന് താന്‍ പറഞ്ഞപ്പോള്‍ അപ്പ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. മകളുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കുന്ന പിതാവായതിനാല്‍ തന്റെ ഇഷ്ടം നടത്തിത്തന്നുവെന്നും ഐശ്വര്യ പറഞ്ഞു.

വിവാഹത്തിന് ശേഷമാണ് പ്രണയം തുടങ്ങിയത്

വിവാഹത്തിന് ശേഷമായിരുന്നു തങ്ങളുടെ പ്രണയമെന്നും ഐശ്വര്യ പറഞ്ഞു. നേരത്തെ പ്ലാന്‍ ചെയ്യാതെ പോകുന്ന യാത്രകളാണ് ഏറ്റവും റൊമാന്റിക്കായ അനുഭവവമെന്നും താരപുത്രി പറഞ്ഞു.

ഹണിമൂണ്‍ രാജമുദ്രിയില്‍

ഹണിമൂണ്‍ ട്രിപ്പിനായി തരദമ്പതികള്‍ തിരഞ്ഞെടുത്തത് മാലി ദ്വീപായിരുന്നു. എന്നാല്‍ ധനുഷിന്റെ തിരക്ക് കാരണം രാജമുദ്രയിലേക്ക് മാറ്റി. ബാലു മഹേന്ദ്രയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലായിരുന്നു ധനുഷ്.

English summary
Aiswarya dhanush is talking about her marriage.She met Dhanush at the time of preview show off the film Kathal konden.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam