»   » താരപുത്രന്‍മാരില്‍ വ്യത്യസ്തനായി വേദാന്ത് മാധവനിലെ അച്ഛനോടും പ്രണയം തോന്നും ഇത് അറിഞ്ഞാല്‍!

താരപുത്രന്‍മാരില്‍ വ്യത്യസ്തനായി വേദാന്ത് മാധവനിലെ അച്ഛനോടും പ്രണയം തോന്നും ഇത് അറിഞ്ഞാല്‍!

By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മാധവന്‍. പെണ്‍കുട്ടികളുടെ മനസ്സിലെ റൊമാന്റിക് ഹീറോ ആരാണെന്ന ചോദ്യത്തിന് മിക്കപ്പോഴും ലഭിക്കുന്ന മറുപടി മാധവന്റെ പേരായിരുന്നു. ലുക്കിലും അഭിനയത്തിലും മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെയെല്ലാം വ്യത്യസ്തമായി സമീപിക്കുന്ന താരം കൂടിയാണ് മാധവന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള താരത്തിന്റെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാകുന്നത്.

ദിലീപിനെ കണ്ട് പുറത്തിറങ്ങുന്ന മീനാക്ഷി മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ആ ദൃശ്യം

സ്വന്തം കാര്യം സിന്ദാബാന്ദ്, കാശ് സ്വന്തം കൈയില്‍ നിന്നായപ്പോള്‍ നയന്‍താര കടുംപിടിത്തം ഉപേക്ഷിച്ചു!

അഹങ്കാരവും തലക്കനവുമല്ലെങ്കില്‍ പിന്നെ പ്രണവ് എന്തിനാ ഇത്ര വെയിറ്റിടുന്നത്? അച്ഛനെപ്പോലെയല്ല മകന്‍!

താരങ്ങളുടെ കുടുംബ ജീവിതത്തെക്കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് ഏറെ താല്‍പര്യമാണ്. മാധവനും സരിതയും മകന്‍ വേദാന്തുമൊക്കെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മകനുമൊത്തുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ മകനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ താരമായ അച്ഛനും മകനും

സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന അച്ഛനും മകനുമാണ് മാധവനും മകന്‍ വേദാന്തും. പൊതുവെ ആണ്‍കുട്ടികള്‍ക്ക് അച്ഛനോടാണ് അടുപ്പക്കൂടുതല്‍ എന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. വേദാന്തിന്റെ കാര്യത്തിലും അത് ശരിയാണെന്ന് സരിത പറയുന്നു.

മകനെ വളര്‍ത്തുന്നത്

കൃത്യമായ ചട്ടക്കൂടുകളും നിബന്ധനകളും വെച്ചല്ല മകനെ വളര്‍ത്തുന്നത്. കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ പരിമിതമായ അരിവേ തനിക്കുള്ളൂവെന്ന് താരം പറയുന്നു.കുടുംബവും വീടുമൊക്കെയാണ് കുട്ടികള്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കുന്നതെന്നും മാധവന്‍ വ്യക്തമാക്കുന്നു.

ആവശ്യങ്ങള്‍ക്ക് പിന്തുണ

അച്ഛനെന്ന നിലയില്‍ വേദാന്തിന്റെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കാനാണ് ഇഷ്ടം. അവന്റെ സുഹൃത്തും മെന്ററും കോച്ചും എല്ലാം താനാണെന്നും മാധവന്‍ പറയുന്നു.

അച്ഛന്റെ കരിയറിനെക്കുറിച്ച് അഹങ്കരിക്കരുത്

തന്റെ സിനിമാ ജീവിതത്തിലെ പകിട്ടുകള്‍ കണ്ട് ഭ്രമിക്കാതെ വേണം വേദാന്തിനെ വളര്‍ത്താനെന്നും മാധവന്‍ പറയുന്നു. ഇക്കാര്യത്തില്‍ താനും സരിതയും കൃത്യമായി ശ്രദ്ധ ചെലുത്താറുണ്ടെന്നും താരം വ്യക്തമാക്കി.

ചുറ്റുമുള്ളവരെ കണ്ടു വളരണം

താരങ്ങളാവുന്നതിന് മുന്‍പു തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരപുത്രന്‍മാര്‍. അച്ഛന്റെ താരപദവി കണ്ടല്ല മകന്‍ വളരേണ്ടത്. സാധാരണക്കാരനായാണ് അവനെ വളര്‍ത്തുന്നത്. മണ്ണില്‍ ചവിട്ടി നില്‍ക്കാനും മറ്റുള്ളവരെക്കുറിച്ച് പരിഗണിക്കാനുമൊക്കെ അവന്‍ പഠിക്കണമെന്നും താരദമ്പതികള്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍

മകനെ നീന്തല്‍ പഠിപ്പിക്കുന്ന ചിത്രങ്ങള്‍ അടുത്തിടെ മാധവന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. നിമിഷങ്ങള്‍ക്കുള്ളിലാണ് ചിത്രങ്ങള്‍ വൈറലായത്.

English summary
Madhavan about his son Vedanth.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam