»   » തമിഴിന്റെ ആക്ഷന്‍ ഹീറോയാകാന്‍ താരപുത്രന്‍, 'മധുരവീര'നായി വിജയകാന്തിന്റെ മകന്‍ തിയറ്ററിലേക്ക്!

തമിഴിന്റെ ആക്ഷന്‍ ഹീറോയാകാന്‍ താരപുത്രന്‍, 'മധുരവീര'നായി വിജയകാന്തിന്റെ മകന്‍ തിയറ്ററിലേക്ക്!

Posted By: JINCE K BENNY
Subscribe to Filmibeat Malayalam

താരപുത്രന്മാരുടെ അരങ്ങേറ്റം എന്നും പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയുമാണ് കാത്തിരിക്കുന്നത്. ആക്ഷന്‍ ഹീറോയാകന്‍ തയാറെടുപ്പുകളുമായി തെന്നിന്ത്യയില്‍ ഒരു താരപുത്ര ചിത്രത്തിന് റിലീസ് ഒരുങ്ങുകയാണ്. ക്യാപ്ടന്‍ എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന നടന്‍ വിജയകാന്തിന്റെ മകന്‍ ഷണ്‍മുഖ പാണ്ഡ്യനാണ് ഫെബ്രുവരി 2ന് മധുരവീരന്‍ എന്ന ആക്ഷന്‍ എന്റര്‍ടെയിനറുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആ ഹിറ്റ് നായിക എവിടെ? 15വര്‍ഷമായി കാണാത്ത നായികയുടെ 30ഫോട്ടോകളിതാ


സമീപകാലത്ത് തമിഴ്‌നാട്ടില്‍ രാഷ്ട്രീയ സാമൂഹിക വിവാദങ്ങള്‍ വിഷയമായി മാറിയ ജെല്ലിക്കെട്ടിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന മധുരവീരന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് പ്രശസ്ത ഛായാഗ്രഹകന്‍ പി ജി മുത്തയ്യ ആണ്. മലയാളിയായ കാജല്‍, മീനാക്ഷി എന്ന പേരില്‍ ഈ ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നു. നൂറില്‍പ്പരം പുതുമുഖങ്ങളില്‍ നിന്നാണ് നായികയാകാന്‍ മീനാക്ഷിക്ക് നറുക്ക് വീണത്. ആക്ഷന്‍, പ്രണയം, നര്‍മ്മം, വൈകാരികത, സംഘര്‍ഷം, സംഘട്ടനം എന്നിവ സമന്വയിപ്പിച്ച് ഗ്രാമീണ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന മധുരവീരന്‍ പതിവ് ജെല്ലിക്കെട്ട് സിനിമകളില്‍ നിന്നും വ്യത്യസ്തമാണെന്ന് പിജി മുത്തയ്യ പറഞ്ഞു.


maduraveern1

ജെല്ലിക്കെട്ടില്‍ കാളയെ അടക്കുന്ന യുവാവിന് അവിടൂത്തെ നാട്ടു പ്രമാണിയുടെ പുത്രിയെ വിവാഹം ചെയ്ത് കൊടുക്കുക അല്ലെങ്കില്‍ പ്രണയ സാഫല്യത്തിനായി നായകന്‍ കാളയെ അടക്കുക എന്നതാണ് തമിഴ് സിനിമ പിന്തുടരുന്നു പതിവ് ശൈലി. അതില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപനമാണ് മധുരവീരനിലേത്. ജെല്ലിക്കെട്ട് എങ്ങനെ നടത്തുന്നു, അത് നടത്തുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍, സംഘര്‍ഷങ്ങള്‍, അന്തര്‍ രാഷ്ട്രീയങ്ങള്‍ എന്നിവയെല്ലാം പ്രതിപാദിക്കുന്ന ഈ ചിത്രത്തില്‍ യഥാര്‍ത്ഥ ജെല്ലിക്കെട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. തമിഴ് സിനിമയില്‍ ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നും മുത്തയ്യ പറഞ്ഞു.


maduraveern2

'ശകാബ്ദം' എന്ന സിനിമയിലൂടെ നായകനായി അഭിനയം തുടങ്ങിയ ഷണ്‍മുഖ പാണ്ഡ്യന് ഇത് രണ്ടാം ഊഴമാണ്. തന്റെ നായക കഥാപാത്രത്തിന് ജീവനേകാന്‍ പ്രത്യേകം കായിക പരിശീലനം നേടിയാണ് ഷണ്‍മുഖ പാണ്ഡ്യന്‍ മധുരവീരനില്‍ അഭിനയിച്ചിരിക്കുന്നത്. തനിക്ക് ഈ ചിത്രം വലിയ വഴിത്തിരിവായിരിക്കുമെന്ന ആത്മവിശ്വാസമാണ് താരത്തിന്. നായിക കാജല്‍ എന്ന മീനാക്ഷിക്കും മധുരവീരന്‍ ശുഭപ്രതീക്ഷ നല്‍കുന്നു. സമുദ്രക്കനി ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


maduraveern3

ആദ്യന്തം രസകരമായി ആക്ഷന്‍ പ്രണയ പശ്ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടിട്ടുളള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്നതും സംവിധായകന്‍ മുത്തയ്യ തന്നെയാണ്. ഏ.ആര്‍.റഹ്മാന്റെ സഹായി സന്തോഷ് ദയാനിധിയുടേതാണ് സംഗീതം. സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത് സാം ആണ്. വി സ്റ്റുഡിയോസും പി.ജി.മീഡിയാസും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന മധുരവീരന്‍ ഫെബ്രുവരി 2ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നു.

English summary
Vijayakanth's son Shanmugapandyan's action movie Madhuraveeran hit the theaters on february 2

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam