»   » തമിഴിലും ഞാന്‍ ഹാപ്പി, സ്വപ്‌ന സാഫല്യത്തില്‍ സന്തോഷവതിയായി മഡോണ

തമിഴിലും ഞാന്‍ ഹാപ്പി, സ്വപ്‌ന സാഫല്യത്തില്‍ സന്തോഷവതിയായി മഡോണ

By: Nimisha
Subscribe to Filmibeat Malayalam

പ്രേമം കണ്ടവരാരും സെലിനെ മറന്നിട്ടുണ്ടാവില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ പേര് മലയാള സിനിമയില്‍ എഴുതിച്ചേര്‍ത്ത യുവനായികയാണ് മഡോണ സെബാസ്റ്റിയന്‍. തുടങ്ങിയത് മലയാളത്തിലാണെങ്കിലും ആളിപ്പോള്‍ ഇവിടെങ്ങുമില്ല. പ്രേമത്തിന്റെ തെലുങ്കു പതിപ്പിലൂടെ അന്യ ഭാഷയിലേക്കും താരം ചുവടുവെച്ചു.

ആളിപ്പോള്‍ തമിഴകത്ത് സജീവമാണ്. സൂര്യ, വിജയ്, വിക്രം തുടങ്ങി പ്രമുഖ താരങ്ങളെയെല്ലാം ഇഷ്ടപ്പെടുന്ന മഡോണയ്ക്കിപ്പോള്‍ അവരോടോപ്പം അഭിനയിക്കനുള്ള അവസരം കൈ വന്നിരിക്കുകയാണ്.

madoonasebastian

പ്രിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. സ്വപ്‌നവും കണ്ടിരുന്നു. അത് ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് കരുതിയില്ല. എന്തായാലും താനിപ്പോള്‍ സന്തോഷവതിയെന്നാണ് താരം പറയുന്നത്. അഭിനയിക്കുന്ന സിനിമകളിലെല്ലാം പാട്ടു പാടാനുള്ള അവസരവും ലഭിക്കുന്നുണ്ട്. അഭിനയത്തിലേക്ക് വരുന്നത് മുന്‍പ് സംഗീതത്തിലായിരുന്നു മുഴുവന്‍ ശ്രദ്ധയും. പ്രമുഖ ചാനലില്‍ ചെയ്ത പ്രോഗ്രാം കണ്ടാണ് അല്‍ഫോന്‍സ് പുത്രന്‍ പ്രേമത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചത്.

എന്റെ നല്ല സുഹൃത്താണ് വിജയ് സേതുപതി. സൂര്യ, ധനുഷ് എന്നിവരുടെ തീവ്ര ആരാധികയാണ് താന്‍. അവരോടൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതില്‍ താന്‍ അങ്ങേയറ്റം ഹാപ്പിയാണെന്ന് മഡോണ പറഞ്ഞു. എന്റെ സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാകാന്‍ പോവുകയാണ്
മസാല പടങ്ങളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് മുന്‍പ് മഡോണ പറഞ്ഞിരുന്നു. സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ സെലക്ടീവാണ്.

English summary
Madonna Sebastian is on a high with the new found success!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam