»   » ആര്‍എസ് വിമലിന്റെ കര്‍ണന്‍ മലയാളത്തിലല്ല, ലക്ഷ്യം ബാഹുബലിയുടെ റെക്കോര്‍ഡ്!

ആര്‍എസ് വിമലിന്റെ കര്‍ണന്‍ മലയാളത്തിലല്ല, ലക്ഷ്യം ബാഹുബലിയുടെ റെക്കോര്‍ഡ്!

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണന്‍. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തേക്കുറിച്ചുള്ള ഓരോ പുതിയ വിവരങ്ങള്‍ക്കും കാതോര്‍ത്തത്. ചിത്രം ഉപേക്ഷിച്ചതായി പോലും ഇടക്കാലത്ത് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളെ എല്ലാം തള്ളിക്കളഞ്ഞ് പൃഥ്വിരാജും വിമലും രംഗത്തെത്തിയിരുന്നു. 75 കോടിയില്‍ നിന്ന് ചിത്രത്തിന്റെ ബജറ്റ് 300 കോടിയിലേക്ക് ഉയര്‍ന്നപ്പോള്‍ വര്‍ദ്ധിച്ചത് ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളാണ്. എന്നാല്‍ കര്‍ണന്‍ അതിന്റെ ചിത്രീകരണത്തോട് അടുക്കുമ്പോള്‍ പൃഥ്വിരാജിന് പകരം നായകനാകുന്നത് ചിയാന്‍ വിക്രമാണ്.

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെ പുതിയ സിനിമ 'ഞാന്‍ മേരിക്കുട്ടി, പോസ്റ്റര്‍ പുറത്ത് വിട്ടു!


മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രം പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതാണ് ചിത്രത്തേക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്. മഹാവീര്‍ കര്‍ണന്‍ എന്ന് പേര് മാറ്റിയ ചിത്രം തമിഴിലും ഹിന്ദിയിലുമാണ് ചിത്രീകരിക്കുന്നത്. മലയാളി പ്രേക്ഷകര്‍ തീര്‍ത്തും നിരാശപ്പെടേണ്ടതില്ല. കാരണം മലയാളം ഉള്‍പ്പെടെ 32 ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിക്കും. മലയാളത്തിന് പുറത്ത് വലിയൊരു മാര്‍ക്കറ്റാണ് ചിത്രം ലക്ഷ്യം വയ്ക്കുന്നത്. 300 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ലക്ഷ്യം വയ്ക്കുന്നത് 2000 കോടി കളക്ഷനാണ്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2ന്റെ കളക്ഷന്‍ 1800 കോടിക്ക് താഴെയായിരുന്നു. ഇ്ന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍എസ് വിമല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


mahavir

ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2019 ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ ജോലികള്‍ ഹൈദ്രബാദില്‍ പുരോഗമിക്കുകയാണ്. വിക്രം നായകനാകുന്ന തമിഴ് ചിത്രം സ്‌കെച്ച് പൊങ്കല്‍ റിലീസായി വെള്ളിയാഴ്ച തിയറ്ററിലെത്തും. മാക്‌സ് ലാബാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

English summary
Chiyan Vikram's Mahavir Karnan is not a Malayalam film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X