»   » ബിഗ് ബജറ്റ്, ബഹുഭാഷ ചിത്രം, വിജയ് യും മഹേഷ് ബാബുവും സുന്ദര്‍ സിയുടെ ചിത്രത്തില്‍!!

ബിഗ് ബജറ്റ്, ബഹുഭാഷ ചിത്രം, വിജയ് യും മഹേഷ് ബാബുവും സുന്ദര്‍ സിയുടെ ചിത്രത്തില്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

തെറിയ്ക്ക് ശേഷം വിജയ് തന്റെ 60ാംമത്തെ ചിത്രത്തിലേക്ക് കടന്നു. ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു വരികയാണ്. അതിനിടെ വിജയ് മറ്റൊരു പുതിയ ചിത്രത്തില്‍ കൂടി അഭിനയിക്കുന്നതായി കേള്‍ക്കുന്നു. സുന്ദര്‍ സി സംവിധാനം ചെയ്യുന്നതാണ് ചിത്രം.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷനില്‍ അഭിനയിക്കാനായി മഹേഷ് ബാബുവിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദിയില്‍ ആര് അഭിനയിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

vijay-maheshbabu

ഭരതനൊപ്പമുള്ള ചിത്രം പൂര്‍ത്തിയായതിന് ശേഷമാണ് വിജയ് അടുത്ത ചിത്രത്തിലേക്ക് കടക്കുകയുള്ളൂ. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രം.

English summary
Mahesh Babu and Vijay to come together for Sundar C’s big-budget film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam