»   » വിജയ്ക്കും സൂര്യയ്ക്കും ഭീഷണിയായി മഹേഷ് ബാബു??? തമിഴകത്തും മഹേഷ് ബാബുവിന് റെക്കോര്‍ഡ്!!!

വിജയ്ക്കും സൂര്യയ്ക്കും ഭീഷണിയായി മഹേഷ് ബാബു??? തമിഴകത്തും മഹേഷ് ബാബുവിന് റെക്കോര്‍ഡ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് സിനിമ ലോകത്ത് എക്കാലത്തും മികച്ച മാര്‍ക്കറ്റുള്ള താരങ്ങളാണ് സൂര്യയും വിജയ്‌യും. തമിഴ് സിനിമയിലെ റെക്കോര്‍ഡ് നേട്ടങ്ങളെല്ലാം സ്വന്തമാക്കുന്നതും ഈ യുവതാരങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇതിന് വെല്ലുവിളി ഉയര്‍ത്തി എത്തിയിരിക്കുകയാണ് തെലുങ്ക് യുവതാരം മഹേഷ് ബാബു. മഹേഷ് ബാബു നായകനായി എത്തുന്ന സ്‌പൈഡര്‍ എന്ന ചിത്രമാണ് തമിഴില്‍ പുതിയ റെക്കോര്‍ഡുകളിടുന്നത്. 

വിക്രം വേദയേക്കുറിച്ച് സ്റ്റൈല്‍ മന്നന്റെ വാക്കുകള്‍!!! ഇനി ഇതില്‍ പരം എന്ത് വേണം ഈ ചിത്രത്തിന്?

എആര്‍ മുരുകദോസാണ് മഹേഷ് ബാബുവിനെ നായകനാക്കി തെലുങ്കിലും മലയാളത്തിലുമായി ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. 

ലൈക്ക പ്രൊഡക്ഷന്‍സിന്

25 കോടി രൂപയ്ക്ക് ലൈക്ക് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ തമിഴ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായി നിര്‍മിച്ച ചിത്രത്തിന്റെ നിര്‍മാണത്തിലും ലൈക്ക് പ്രൊഡക്ഷന്‍ പങ്കാളിയാണ്.

സയന്റിഫിക് ത്രില്ലര്‍

ഏആര്‍ മുരുകദോസിന്റെ ആദ്യ തെലുങ്ക്, തമിഴ് സംരഭമായ സ്‌പൈഡര്‍ ഒരു സയന്റിഫിക് ത്രില്ലറാണ്. റോബോട്ടിക് സ്‌പൈഡര്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ബിഗ് ബജറ്റ് ചിത്രം

ചിത്രത്തിലെ അതിസാഹസികമായ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് മഹേഷ് ബാബു അഭിനയിച്ചിരിക്കുന്നത്. ഡ്യൂപ്പുകള്‍ പോലും ചെയ്യാന്‍ മടിക്കുന്ന അപകടരമായ ആക്ഷന്‍ രംഗങ്ങള്‍ തെല്ലും ഭയമില്ലാതെയാണ് മഹേഷ് ബാബു അവതരിപ്പിച്ചത്.

ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍

ചിത്രത്തിലെ അതിസാഹസികമായ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് മഹേഷ് ബാബു അഭിനയിച്ചിരിക്കുന്നത്. ഡ്യൂപ്പുകള്‍ പോലും ചെയ്യാന്‍ മടിക്കുന്ന അപകടരമായ ആക്ഷന്‍ രംഗങ്ങള്‍ തെല്ലും ഭയമില്ലാതെയാണ് മഹേഷ് ബാബു അവതരിപ്പിച്ചത്.

തമിഴ് റീമേക്കില്‍ വിജയ്

തെലുങ്കില്‍ ഹിറ്റായ മഹേഷ് ബാബു ചിത്രങ്ങള്‍ തമിഴിലേക്ക് റീമേക്ക് ചെയ്ത് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയ് ആയിരുന്നു. ഗില്ലി, പോക്കിരി എന്നീ ചിത്രങ്ങള്‍ മഹേഷ് ബാബു തെലുങ്കില്‍ ഹിറ്റാക്കിയ ചിത്രങ്ങളുടെ തമിഴ് റീമേക്ക് ആയിരുന്നു.

English summary
Mahesh Babu movie Spyder Tamil distribution rights bagged for record price. Lyka productions which is also the part of the production of Spyder. The company bagged distribution rights for 25 crores.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam