»   » നയന്‍താരയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു; പേര് മാറ്റുമ്പോള്‍ സൂക്ഷിക്കണ്ടേ...

നയന്‍താരയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു; പേര് മാറ്റുമ്പോള്‍ സൂക്ഷിക്കണ്ടേ...

By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ എത്തിയാല്‍ രാശിയ്ക്ക് വേണ്ടിയും സ്‌റ്റൈലിന് വേണ്ടിയുമൊക്കെ താരങ്ങള്‍ പേര് മാറ്റുന്നത് സ്വാഭാവികമാണ്. എന്നാല്‍ മാറ്റിയ പേര് കൊണ്ട് ഇപ്പോള്‍ പണി കിട്ടിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി നയന്‍താരയ്ക്ക്

പാസ്‌പോര്‍ട്ടിലെ പേരില്‍ കണ്ടെത്തിയ വ്യത്യാസത്തെ തുടര്‍ന്ന് നയന്‍താരയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ മണിക്കൂറികളോളം തടഞ്ഞുവച്ചു എന്നാണ് അറിയുന്നത്. വ്യാഴാവ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ താരത്തിന് എയര്‍പോര്‍ട്ടില്‍ തന്നെ നില്‍ക്കേണ്ടി വന്നു

നയന്‍താരയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു; പേര് മാറ്റുമ്പോള്‍ സൂക്ഷിക്കണ്ടേ...

ഡയാന മറിയം കുര്യാന്‍ എന്ന നടി മനസ്സിനക്കരെ എന്ന ചിത്രത്തിന് ശേഷമാണ് നയന്‍താര എന്ന പേര് സ്വീകരിച്ചത്. പിന്നീട് ഹിന്ദു മതം സ്വീകരിച്ചതോടെ ആ പേര് ഔദ്യോഗികമായി സ്ഥിരപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

നയന്‍താരയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു; പേര് മാറ്റുമ്പോള്‍ സൂക്ഷിക്കണ്ടേ...

നയന്‍താര എന്നാണ് പാസ്‌പോര്‍ട്ടില്‍ പേരുണ്ടായിരുന്നത്. ഇത് അധികൃതരെ കുഴപ്പിച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം നടിയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചു.

നയന്‍താരയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു; പേര് മാറ്റുമ്പോള്‍ സൂക്ഷിക്കണ്ടേ...

വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ നയന്‍താരയെ വിമാനത്താളത്തില്‍ തടഞ്ഞുവച്ചുവത്രെ. മണിക്കൂറുകള്‍ നിന്ന ശേഷം പ്രശ്‌നം തീര്‍ത്ത് താരത്തെ പുറത്തുവിട്ടു.

നയന്‍താരയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു; പേര് മാറ്റുമ്പോള്‍ സൂക്ഷിക്കണ്ടേ...

വിക്രമിന്റെ നായികയായി അഭിനയിക്കുന്ന ഇരു മുഖന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് നയന്‍താര മലേഷ്യയില്‍ എത്തിയത്. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഉദ്യോഗസ്ഥയായിട്ടാണ് നയന്‍ വേഷമിടുന്നത്.

നയന്‍താരയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു; പേര് മാറ്റുമ്പോള്‍ സൂക്ഷിക്കണ്ടേ...

മലയാളത്തില്‍ പുതിയ നിയമവും തമിഴില്‍ ഇത് നമ്മ ആളുമാണ് നയന്‍താരയുടേതായി ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ജീവയുടെ നായികയായി അഭിനയിച്ച തിരുന്നാള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. കശ്‌മോരയാണ് മറ്റൊരു ചിത്രം. ഇത് കൂടാതെ തെലുങ്കില്‍ ഒരു വെങ്കിടേഷ് ചിത്രവും നയന്‍താരയ്ക്കുണ്ട്

English summary
There have been reports since morning that, actress Nayanthara has been caught by Malaysian police officials on Thursday night for passport mismatch.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam