»   » ദുരൈസിങ്കത്തിന് പണി കൊടുത്ത തമിഴ് റോക്കേഴ്‌സിന്റെ ഫേസ്ബുക്ക് പേജിന് താഴിട്ട് മല്ലു സൈബര്‍ ടീം

ദുരൈസിങ്കത്തിന് പണി കൊടുത്ത തമിഴ് റോക്കേഴ്‌സിന്റെ ഫേസ്ബുക്ക് പേജിന് താഴിട്ട് മല്ലു സൈബര്‍ ടീം

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിനു തന്നെ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ തമിഴ് റോക്കേഴ്‌സിന്റെ ഫേസ്ബുക്ക് പേജും വെബ്‌സൈറ്റും മലയാളി ഹാക്കേഴ്‌സ് ഗ്രൂപ്പായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പൂട്ടിച്ചു. സൂര്യയുടെ സിങ്കം 3 റിലീസിങ്ങിനു മുന്‍പ് ചിത്രം ഫേസ്ബുക്കിലൂടെ ലൈവായി കാണിക്കുമെന്ന് പറഞ്ഞ് നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.

ചിത്രം ലൈവായി കാണിച്ചില്ലെങ്കിലും രണ്ടാം ദിനത്തില്‍ തമിഴ് റോക്കേഴ്‌സ് ചിത്രം ചോര്‍ത്തിയിരുന്നു. 17 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
നടികര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വിശാല്‍ അറിയിച്ചിരുന്നു.

റോക്കേഴ്സിന് പണി കൊടുത്ത് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്

അമ്പതിനായിരത്തോളം ലൈക്കുള്ള ഈ പേജും സ്ട്രീമിംഗ് ലിങ്കുകള്‍ നല്‍കുന്ന തമിള്‍റോക്കേഴ്‌സ് വെബ്‌സൈറ്റുമാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഹാക്ക് ചെയ്തത്. ഞങ്ങള്‍ നിങ്ങള്‍ക്ക് പിന്നാലെയുണ്ടെന്നും കരുതിയിരുന്നോളൂ എന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പേജ് ഹാക്ക് ചെയ്‌തെന്ന് അറിയിച്ചുള്ള പോസ്റ്റില്‍ വ്യക്തമാക്കുന്നു.

തമിഴ് റോക്കേഴ്സ് ചിത്രം ചോര്‍ത്തിയിരുന്നു

അണിയറ പ്രവര്‍ത്തകരുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്ന് തെളിയിച്ച് തമിഴ് റോക്കേഴ്‌സ്. വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. വെള്ളിയാഴ്ചയാവുമ്പോഴേക്കും ചിത്രം തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

നിര്‍മ്മാതാവിനെ വെല്ലുവിളിച്ചു

ചിത്രം ലൈവായി കാണിക്കുമെന്ന് തമിഴ് റോക്കേഴ്‌സ് നിര്‍മ്മാതാവായ ജ്ഞാനവേല്‍രാജയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാല്‍ ലൈവ് സ്ട്രീമിങ്ങ് നടത്തുന്നവര്‍ ജയിലില്‍ വെച്ച് ലൈവ് നടത്തേണ്ടി വരുമെന്നാണ് നിര്‍മ്മാതാവ് പ്രതികരിച്ചത്. ചിത്രത്തിന്റെ റിലീസിങ്ങിനോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് സബര്യ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തിയേറ്റര്‍ പിന്തുണയാണ് താരം ആവശ്യപ്പെട്ടത്.

വ്യാജന്‍മാര്‍ പണി പറ്റിച്ചു

സിങ്കം 3 ലൈവ് സ്ട്രീമിങ്ങ് നടത്തുന്നവര്‍ ജയിലില്‍ വെച്ച് ലൈവ് നടത്തേണ്ടി വരുമെന്ന നിര്‍മ്മാതാവിന്റെ ഭീഷണിയൊന്നും വിലപ്പോയില്ല. പതിവു പോലെ വ്യാജന്‍മാര്‍ പണി ഒപ്പിച്ചു. ചിത്രം റിലീസ് ചെയ്തു ഒരു ദിവസം പിന്നിടുന്നതിനിടയിലാണ് ചിത്രം ചോര്‍ത്തിയിട്ടുള്ളത്.

സൂര്യയുടെ അഭ്യര്‍ത്ഥനയൊന്നും ചെവിക്കൊണ്ടില്ല

ചിത്രത്തിന്റെ റിലീസിങ്ങിനോടനുബന്ധിച്ച് സൂര്യ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിന് തിയേറ്റര്‍ പിന്തുണ നല്‍കണമെന്നാണ് താരം ആവശ്യപ്പെട്ടത്.

English summary
Mallu Soldiers closed tamil rockers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam