»   » ദളപതിക്ക് ശേഷം വീണ്ടും രജനിയും മമ്മൂട്ടിയും? ഇക്കുറി മമ്മൂട്ടി ചരിത്ര പുരുഷന്‍, രജനി ഗ്യാങ്സ്റ്റർ???

ദളപതിക്ക് ശേഷം വീണ്ടും രജനിയും മമ്മൂട്ടിയും? ഇക്കുറി മമ്മൂട്ടി ചരിത്ര പുരുഷന്‍, രജനി ഗ്യാങ്സ്റ്റർ???

By: Karthi
Subscribe to Filmibeat Malayalam

നീണ്ട 26 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. 1991ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ദളപതിയിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്. ചിത്രം എക്കാലത്തേയും മികച്ച വിജയമായിരുന്നു. 

തുടക്കം കസറി... പക്ഷെ, സച്ചിന്റെ ഇന്നിംഗിസിന് പഴയ സൗന്ദര്യമില്ലേ??? ബോക്‌സ് ഓഫിസില്‍ ഞെട്ടിച്ചു!!!

ജയസൂര്യയുടെ നിര്‍ദേശം കേട്ട സംവിധായകന്‍ ഒന്നേ ചോദിച്ചൊള്ളു, നിനക്കെന്താ വട്ടുണ്ടോ???

പുതിയ ചിത്രത്തില്‍ രജിനികാന്തിനൊപ്പം മമ്മൂട്ടി എത്തുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തേക്കുറിച്ചോ കഥാപാത്രത്തേക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ രജനികാന്തിനെ നായകനാക്കി പ രഞ്ജിത് ഒരുക്കുന്ന കാല കരികാലനില്‍ മമ്മൂട്ടിയും എത്തുന്നുണ്ടെന്നാണ് വിവരം. 

ബീഫ് നിരോധനത്തില്‍ അര്‍ണബിന്റെ ഇരട്ടമുഖം...!! ഗോസ്വാമിയല്ല കൗസ്വാമി...! പൊളിച്ചടുക്കി സോഷ്യൽ മീഡിയ!!

ചങ്കുറപ്പുള്ളവരാണ് മുസ്ലീം ഉമ്മത്ത്,മോദിക്കെതിരെ മദനി;ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട,വീഡിയോ

വീണ്ടും അംബേദ്ക്കര്‍

രജനികാന്ത് നായകനായി എത്തുന്ന കാല കരികാലനില്‍ മമ്മൂട്ടിക്ക് ചരിത്ര പുരുഷന്റെ വേഷമാണ്. ഇന്ത്യന്‍ ഭരണഘടനാ ശില്പിയായ ഡോ ബിആര്‍ അംബേദ്ക്കറിന്‍െ വേഷമാണ് മമ്മൂട്ടിക്കെന്നാണ് വിവരം. അംബേദ്ക്കറായി മുമ്പും മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. അന്ന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

കാല കരികാലന്‍

കബാലിക്ക് ശേഷം പ രഞ്ജിത് സംവിധാനം ചെയ്യുന്ന കാല കരികാലനിലാണ് മമ്മൂട്ടിയും എത്തുന്നത്. മമ്മൂട്ടിക്ക് പ്രാധാന്യമുള്ള അതിഥി വേഷമാണ് ചിത്രത്തില്‍. ചിത്രത്തില്‍ ഗ്യാങ്‌സറ്ററുടെ വേഷത്തിലാണ് രജനി എത്തുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ആഴ്ച മുംബൈയില്‍ ആരംഭിച്ചുകഴിഞ്ഞു.

ബോക്‌സ് ഓഫീസ് തകരും

കബാലിക്ക് ശേഷം തിയറ്ററിലെത്തുന്ന കാല കരികാലന്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മമ്മൂട്ടി രജനി കൂട്ടുകെട്ടില്‍ ഇറങ്ങിയ ദളപതി വന്‍ ഹിറ്റായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായി മാറിയ ദളപതിയുടെ വിജയം പുതിയ ചിത്രവും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടിക്കൊരു നൂറ് കോടി

മമ്മൂട്ടിക്ക് തന്റെ കരിയറില്‍ ഒരു നൂറ് കോടി ചിത്രത്തിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതേ സമയം മോഹന്‍ലാലിന് രണ്ട് ചിത്രങ്ങള്‍ നൂറ് കോടി ക്ലബ്ബിലുണ്ട്. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാലിന്റെ ആദ്യ നൂറ് കോടി. മമ്മൂട്ടിക്ക് തമിഴ് ചിത്രത്തിലൂടെ നൂറ് കോടി ക്ലബ്ബ് അംഗത്വം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇത് ഹാജി മസ്താനല്ല

കാല കരികാലയില്‍ ഹാജിമസ്താനുനം മുംബൈ അധോലോകവും പ്രമേയമാകുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മസ്താന്‍ കുടുംബം ഇതിനെതിരെ രംഗത്ത് വന്നതോടെ വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചു. ഇത്തരത്തിലൊരു പ്രൊജക്ട് ആലോചനയിലേ ഇല്ലെന്നായിരുന്നു അന്ന് പറഞ്ഞ്.

രജനികാന്തിന്റെ രാഷ്ട്രീയം

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായി നില്‍ക്കുന്ന സമയത്താണ് കാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുന്നത്. ശിവന്റെ പര്യായമായ കാല എന്ന് പേര് നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ സൂചനകളുണ്ടെന്നും സംസാരമുണ്ട്.

നായികയായി ഹുമ ഖുറേഷി

മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമിയില്‍ നിന്നു പിന്മാറിയ വിദ്യാ ബാലന്‍ കാലയില്‍ രജനിയുടെ നായികയായി എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിദ്യക്ക് പകരം കാലയില്‍ ഹുമ ഖുറേഷി നായികയായി എത്തുമെന്നാണ് വിവരം.

English summary
The latest we got to know is that Mammootty might just play a cameo in Kaala Karikaalan, as Dr Amdedkar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam