twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കരച്ചിൽ നി‍ത്താൻ കഴിയുന്നില്ല സർ; അങ്ങെയുടെ മഹത്വം ഞാൻ എന്റെ മക്കളെ പഠിപ്പിയ്ക്കും എന്ന് കനിഹ

    |

    പെട്ടന്നുള്ള മരണമായിരുന്നില്ല എസ് പി ബാലസുബ്രഹ്മണ്യത്തിന്റേത്. മാസങ്ങളോളമായി ജീവൻ നിലനിർത്താനുള്ള കഠിന ശ്രമത്തിലായിരുന്നു ഡോക്ടർമാ‍ർ. കോവിഡ് 19 ബാധിച്ചതിന് പിന്നാലെ എസ് പി ബിയുടെ നില ​ഗുരുതരമാവുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിലായിരുന്നു മരിക്കും വരെ. ഇന്ന് അല്ലെങ്കിൽ നാളെ ആ ദുഖ വാർത്ത കേൾക്കേണ്ടി വരും എന്ന് നമുക്കെല്ലാം അറിയാമായിരുന്നു. എന്നാൽ ഇടയ്ക്കെപ്പോഴോ എസ് പി ബിയുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി ഉണ്ട് എന്ന വാർത്ത ആശ്വാസം പകർന്നു.

    എസ് പി ബി തിരിച്ചുവരും എന്നും, ഇനിയും അദ്ദേഹത്തന്റെ മധുര ശബ്ദം കാതോർക്കാം എന്നും പ്രതീക്ഷിച്ചിരുക്കെയാണ്, പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തി ഇന്നലെ (സെപ്റ്റംബർ 25,20202) എസ് പി ബി ലോകത്തോട് വിട പറഞ്ഞു എന്ന വാർത്ത പുറത്ത് വന്നത്. എസ് പി ബി എന്ന മൂന്നക്ഷരത്തിനപ്പുറം, അഞ്ച് പതിറ്റാണ്ടുകളിലേറെയായി സം​ഗീതത്തിന്റെ വേറിട്ട ലോകമായിരുന്നു എസ് പി ബി. ആ വേർപാട് ഉൾക്കൊള്ളാൻ ഇപ്പോഴും അദ്ദേഹത്തിന്റെ പാട്ടുകളിൽ ലയിച്ചുപോയവ‍ർക്ക് കഴിഞ്ഞിട്ടില്ല. സിനിമാ സഹപ്രവർത്തകരും ആരാധകരും എസ് പി ബിയെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ്.

    kanikaandspb

    കണ്ണീരോടെയാണ് നടി കനിഹ സുബ്രഹ്മണ്യം എസ് പി ബിയെ ഓർക്കുന്നത്. കരച്ചിൽ നിർത്താൻ കഴിയുന്നില്ല എന്ന് പറഞ്ഞുകൊണ്ട് കനിഹ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പ് വൈറലാവുന്നു. '2020 എന്ന വർഷത്തിന് ഇനിയും നമ്മളിൽ നിന്ന് വേണ്ടതത്രയും എടുത്ത് കളിഞ്ഞിട്ടും മതിയായില്ലേ. സന്തോഷം, സ്നേഹം, സങ്കടം, ആവേശം, വേദന... ഞങ്ങളുടെ ജീവിതത്തിന്റെ വികാരമായിരുന്നു അങ്ങെയുടെ ശബ്ദം. അങ്ങെയുടെ പാട്ടുകൾ വരും തലമുറയ്ക്കായി ബാക്കി വച്ചതിന് നന്ദി സർ'.

    എസ് പി ബി എത്ര മഹത്തായ ഇതിഹാസമായിരുന്നു എന്ന് ഞാൻ എന്റെ മക്കളെ പഠിപ്പിയ്ക്കും എന്ന ഉറപ്പ് ഞാൻ നൽകുന്നു എന്ന് കനിഹ പറയുന്നു. പുതിയ തലമുറ അങ്ങെയെ കുറിച്ച് പഠിക്കേണ്ടതുണ്ട്, ഇന്ന് അങ്ങേയ്ക്ക് കിട്ടുന്ന ഈ സ്നേഹാദരം എന്നും നിലനിൽക്കുകയും വേണം. അങ്ങില്ലാത്ത സം​ഗീതം സമാനമല്ല എന്ന് പറഞ്ഞുകൊണ്ടാണ് കനിഹയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് അവസാനിയ്ക്കുന്നത്.

    പ്രിയാമണി ഉൾപ്പടെയുള്ളവർ കനിഹയുടെ പോസ്റ്റിന് ലൈക്ക് അടിച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ എസ് പി ബിയെ കുറിച്ചും അദ്ദേഹത്തിന്റെ പാട്ടുകളെ കുറിച്ചും ആരാധകർ വാചാലരാകുന്നതും വായിക്കാം. എസ് പി ബിയുടെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയ്ക്കൊപ്പമാണ് കനിഹ തന്റെ വികാരഭരിതമായ കുറിപ്പ് പങ്കുവച്ചത്.

    Recommended Video

    40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും

    kanikainstapost

    English summary
    Mammootty Heroine Kaniha's emotional note about SPB went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X