»   » മമ്മൂട്ടിയുടെ ഡബിള്‍സ് തമിഴില്‍ സൂപ്പര്‍ഹിറ്റ്

മമ്മൂട്ടിയുടെ ഡബിള്‍സ് തമിഴില്‍ സൂപ്പര്‍ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
Doubles
ഒരു മമ്മൂട്ടി ചിത്രം തിയറ്ററുകളില്‍ അമ്പത് ദിവസം വിജയകരമായി പിന്നിടുന്ന കാഴ്ച കാണാന്‍ കാത്തിരിയ്ക്കുന്ന ആരാധകരുടെ ശ്രദ്ധയ്ക്ക് അങ്ങനെയൊരു കാര്യം സംഭവിച്ചിരിയ്ക്കുന്നു. മമ്മൂട്ടി നായകനായ ഒരു സിനിമ തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്. അതേത് സിനിമയാണെന്നല്ലേ, മമ്മൂട്ടിയും തപസ്സിയും നദിയ മൊയ്തുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ഡബിള്‍സിന്റെ തമിഴ് പതിപ്പായ പുതുവൈ മാനഗരമാണ് തമിഴില്‍ വമ്പന്‍ വിജയം നേടുന്നത്.

തമിഴ് പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം കോളിവുഡ് ബോക്‌സ് ഓഫീസില്‍ അമ്പത് പിന്നിട്ട് കുതിയ്ക്കുകയാണ്. തുപ്പാക്കി പോലുള്ള വമ്പന്‍ സിനിമകളുടെ വരവിനെ അതിജീവിച്ചാണ് ഡബിള്‍സ് കുതിപ്പു നടത്തുന്നതെന്നത് നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു.

മലയാളത്തില്‍ റിലീസ് ചെയ്തപ്പോള്‍വമ്പന്‍ തിരിച്ചടി നേരിട്ട ചിത്രമാണ് ഡബിള്‍സ്. 2011ലെ മമ്മൂട്ടിയുടെ ഈ വിഷുചിത്രത്തെ പ്രേക്ഷകര്‍ നിഷ്‌ക്കരുണം കൈയ്യൊഴിഞ്ഞിരുന്നു. സോഹന്‍ സീനുലാല്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ഹിറ്റ് തിരക്കഥാകൃത്തുക്കളായ സച്ചി-സേതു ടീമാണ്. എന്നിട്ടും സിനിമ നിലംതൊടാതെ പോയി. ഒന്നര വര്‍ഷത്തിന് ശേഷം ഡബിള്‍സിന്റെ തമിഴ് പതിപ്പ് നേടുന്ന വന്‍ വിജയം സംവിധായകന്‍ സോഹന്‍ സീനുലാലിനും സന്തോഷമേകുകയാണ്.

ഇതിന് മുമ്പും തമിഴില്‍ വമ്പന്‍ ഹിറ്റുകള്‍ നേടിയിട്ടുള്ള നടനാണ് മമ്മൂട്ടി. രജനി ചിത്രത്തെ പോലും കവച്ചുവച്ച് ഹിറ്റ് നേടിയ ചരിത്രവും തമിഴകത്ത് മമ്മൂട്ടിയ്ക്കുണ്ട്. എന്നാല്‍ അടുത്തകാലത്തൊന്നും മമ്മൂട്ടി ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടില്ല. എന്നിട്ടും പുതുവൈ മാനഗരം നേടുന്ന വിജയം മമ്മൂട്ടിയ്ക്ക് തമിഴ് പ്രേക്ഷകര്‍ക്കിടയിലുള്ള ജനപ്രതീയാണ് തെളിയിക്കുന്നത്. ഡബിള്‍സിന്റെ ഡബ്ബ് വിജയം മമ്മൂട്ടി ആരാധകര്‍ക്ക് ആശ്വാസവും സന്തോഷവുമേകുമെന്ന കാര്യത്തില്‍ സംശയം വേണ്ട..

English summary
The 50th day celebrations of Puduvai Managaram was held recently and Mammootty fans were happy to see their favourite star's flick doing a dream run at the K-Town BO after quite some time.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam