For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താൻ നിയമപരമായി വിവാഹിതയാണ്; ഒളിപ്പിച്ചുവെച്ച ടാറ്റുവിൽ ഭര്‍ത്താവിൻ്റെ പേര്, വെളിപ്പെടുത്തി നടി സഞ്ജന ഗൽറാണി

  |

  താരസഹോദരിമാരായ നിക്കി ഗല്‍റാണിയും സഞ്ജന ഗല്‍റാണിയും മലയാളികള്‍ക്കും സുപരിചിതരാണ്. നിക്കി മലയാളത്തിലാണെങ്കില്‍ സഹോദരി സഞ്ജന തമിഴിലും തെലുങ്കിലും കന്നഡയിലുമാണ് സജീവമായത്. ഇടക്കാലത്ത് പലതരം വിവാദങ്ങളിലും വിമര്‍ശനങ്ങളിലുമൊക്കെ സഞ്ജനയുടെ പേര് പൊങ്ങി വന്നിരുന്നു. ഒപ്പം സഞ്ജനയുടെ വിവാഹത്തെ കുറിച്ചും ഗോസിപ്പുകള്‍ പ്രചരിച്ചു.

  സാരിയിൽ മനോഹരിയായി ബോളിവുഡ് സുന്ദരി രാകുൽ പ്രീത് സിംഗ്, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

  ഒടുവില്‍ താന്‍ വിവാഹിതയാണെന്ന് വ്യക്തമാക്കി സഞ്ജന തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അസീസ് എന്നാണ് ഭര്‍ത്താവിന്റെ പേര്. ഇത്രയും കാലം താനത് മറച്ച് വെക്കുകയായിരുന്നു. തന്റെ കഴുത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ പേര് ടാറ്റുവായി പതിപ്പിച്ചിട്ടുണ്ടെന്നും സഞ്ജന വെളിപ്പെടുത്തുന്നു. ടാറ്റുവിന് പിന്നിലെ കഥ പറഞ്ഞെത്തിയാണ് വിവാഹത്തെ കുറിച്ചും നടി സൂചിപ്പിച്ചത്. വിശദമായി വായിക്കാം...

  സഞ്ജന ഗല്‍റാണി അവളുടെ യഥാര്‍ഥ പ്രണയത്തിന്റെയും ടാറ്റുവിന്റെയും കഥ വെളിപ്പെടുത്തുന്നു. വ്യക്തിപരമായും എന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്ന് കിടക്കുന്നതും എന്റെ ജീവിതത്തിന്റെ സ്‌നേഹവുമാണ് തന്റെ ടാറ്റു. അതാണിപ്പോള്‍ വെളിപ്പെടുത്തുന്നത്. എന്റെ സ്‌നേഹം നിലനിര്‍ത്താന്‍ ആഗ്രഹിച്ചത് കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഞാനിത് മറച്ച് വെച്ചു. വ്യക്തിപരമാക്കി വെച്ചത് അനാവശ്യമായ ഗോസിപ്പുകളില്‍ നിന്നും മാറി നില്‍ക്കാനും സ്വന്തം സ്വഭാവഹത്യ ഉണ്ടാവാതെ ഇരിക്കാനുമാണ്.

  ഇപ്പോള്‍ ഞങ്ങള്‍ നിയമപരമായി വിവാഹിതരാണ്. ജീവിക്കാനുള്ള എന്റെ കരുത്ത് ആയി ഞാന്‍ അതിനെ അവതരിപ്പിക്കുകയാണ്. ഒരു സിനിമാ നടി എന്ന പ്രൊഫഷനില് നില്‍ക്കുന്നതിനാല്‍ പല പുരുഷന്മാരുമാരുടെ പേരിനൊപ്പം അനാവശ്യമായ ആരോപണങ്ങളും വാര്‍ത്തകളുമെല്ലാം അഭിമുഖീകരിക്കേണ്ടതായി വന്നു. രണ്ടോ മൂന്നോ തവണയൊക്കെ ഒരുമിച്ച് കാണുന്ന ചങ്ങാതിമാരായിരിക്കും അവര്‍. പലര്‍ക്കും ഇതൊരു തമാശ ആയിരിക്കാം. പക്ഷേ ഞാന്‍ പറയുന്നത് വസ്തുതകളാണ്.

  ഞാന്‍ തന്നെ ഇരയായ കാര്യം ഇപ്പോഴും ഓര്‍ക്കുന്നു. എന്റെ ഇളയ രാഖി സഹോദരനെയും എന്റെ സ്വീറ്റ് ഡാഡിയെയും ബോയി ഫ്രണ്ട് ആയി പ്രഖ്യാപിച്ചിരുന്നു. ഒരു നടിയുമായി പലതവണ കാണുന്നത് സഹോദരന്‍ ആണെങ്കില്‍ പോലും സമൂഹം അവനെ കാമുകനാക്കി മാറ്റുകയാണ്. എത്ര മോശമായിട്ടാണ് ഞാനും ഒരു ഇരയായത്. മാനസികമായ അസ്വസ്ഥതയാണ് ഇങ്ങനെ ഉണ്ടാവുക.

  നമുക്ക് ഓപ്പോസിറ്റ് നില്‍ക്കുന്ന വ്യക്തി സുഹൃത്തോ, പ്രശസ്ത നടനോ, രാഷ്ട്രീയക്കാരനോ, അല്ലെങ്കില്‍ ക്രിക്കറ്റ് കളി താരമോ ആവാം. സൗഹൃദത്തിന് തെളിവുകളോ അതിരുകളൊ ഒന്നും ഇല്ലാതെ അതീതമാണന്ന് പ്രഖ്യാപിക്കാം. ഒരു കഥയ്ക്ക് തന്നെ നൂറ് വ്യത്യസ്ത പതിപ്പുകള്‍ ഉണ്ടാവും. ഇത്രയും അടഞ്ഞ മനസുള്ള സമൂഹമാണ് എന്നുള്ളത് വെറുപ്പ് തോന്നിപ്പിക്കുന്നുണ്ട്. 2021 ല്‍ പോലും പലരും ബന്ധങ്ങളെ വളരെ വില കുറഞ്ഞ കാഴ്ചയിലാണ് തീര്‍പ്പാക്കുന്നത്.

  എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും നെഗറ്റീവിറ്റികള്‍ക്കുമൊക്കെ ഇടയില്‍ യഥാര്‍ഥ സ്‌നേഹം അതിന്റെ വഴി കണ്ടെത്തുന്നു. യഥാര്‍ഥമായി സ്‌നേഹിക്കുന്നവര്‍ മാത്രമേ എന്നും നിലകൊള്ളൂ. സത്യം അവസാനം വരെയും നിലനില്‍ക്കും. എന്റെ ശരീരത്തിന്റെ ഒരു ഭാഗം ഇവിടെ ഉണ്ട്. അവിടെ ഞാന്‍ സ്‌നേഹിക്കുന്ന മനുഷ്യന്റെ പേര് എഴുതി കൊണ്ട് അത് സമര്‍പ്പിക്കുകയാണ്.

  അഖില്‍ അക്കിനേനിയുടെ വില്ലനായി മമ്മൂട്ടി | FilmiBeat Malayalam

  എന്നും എല്ലായിപ്പോഴും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു ആസീസ്. ഒരു യഥാര്‍ഥ സുഹൃത്ത്, ഒരു കാമുകന്‍, ഒരു ഭര്‍ത്താവ്, പിതാവിനെ പോലെയുള്ള ഉപദേഷ്ടാവ്, എന്നി നിലകളില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷം നിങ്ങളോടൊപ്പം ഒരുമിച്ചുണ്ടായ ജീവിതത്തിലെ ഓരോ നിമിഷത്തിനും സര്‍വ്വശക്തനോട് നന്ദി പറയുകയാണ്... എന്നും സഞ്ജന എഴുതിയിരിക്കുന്നു.

  English summary
  Mammootty Movie Actress Sanjjanaa Galrani Opens Up About Her Tattoo And Relationship Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X