twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആനന്ദ വികടന്‍ അവാര്‍ഡ്‌സില്‍ മികച്ച ചിത്രമായി മമ്മൂട്ടിയുടെ പേരന്‍പ്! മറ്റു പുരസ്‌കാരങ്ങള്‍ ഇങ്ങനെ

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നാണ് പേരന്‍പ്. റാം സംവിധാനം ചെയ്ത ചിത്രം മമ്മൂക്കയുടെ തമിഴിലേക്കുളള തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു. അമുദവന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടന്‍ ചിത്രത്തില്‍ കാഴ്ചവെച്ചത്. പേരന്‍പിലെ പ്രകടനത്തിലൂടെ മമ്മൂക്കയ്ക്ക് ദേശീയ പുരസ്‌കാരം പലരും പ്രവചിച്ചെങ്കിലും ലഭിക്കാതെ പോവുകയായിരുന്നു.

    മെഗാസ്റ്റാറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് അമുദവനെ എല്ലാവരും വിലയിരുത്തിയത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ പ്രേക്ഷകരും ചിത്രത്തെ ഏറ്റെടുത്തിരുന്നു. പേരന്‍പില്‍ മമ്മൂക്കയ്‌ക്കൊപ്പം മകളായി അഭിനയിച്ച സാധനയും ശ്രദ്ധേയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

    പ്രേക്ഷക പ്രശംസയും

    പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരേപോലെ നേടിയ ചിത്രത്തെ തേടി മറ്റൊരു അവാര്‍ഡ് കൂടി എത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴിലെ പ്രമുഖ മാധ്യമങ്ങളിലൊന്നായ ആനന്ദ വികടന്റെ ചലച്ചിത്ര പുരസ്‌കാരങ്ങളിലാണ് മികച്ച ചിത്രമായി പേരന്‍പ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ന്യൂസ് 18ന്റെ പുരസ്‌കാരത്തിന് ശേഷം പേരന്‍പിന് ലഭിച്ച പുരസ്‌കാരം കുടിയാണിത്.

    ആനന്ദ വികടന്‍

    ആനന്ദ വികടന്‍ പുരസ്‌കാരങ്ങളില്‍ പേരന്‍പിന് പുറമെ ധനുഷിന്റെ അസുരനും വിജയ് സേതുപതിയും സൂപ്പര്‍ ഡീലക്സും തിളങ്ങിയിരുന്നു.
    അസുരനിലെ പ്രകടനത്തിലൂടെ ധനുഷാണ് ഇത്തവണ മികച്ച നടനുളള പുരസ്‌കാരം നേടിയിരിക്കുന്നത്. മികച്ച സംവിധായകനായി വെട്രിമാരനും തിരഞ്ഞെടുക്കപ്പെട്ടു. അസുരനിലൂടെ മികച്ച പിന്നണി ഗായികയായി സൈന്ധവിയും മികച്ച കലാസംവിധാനത്തിന് ജാക്കിക്കും പുരസ്‌കാരം ലഭിച്ചു.

    ഗെയിം ഓവര്‍

    ഗെയിം ഓവര്‍ എന്ന ചിത്രത്തിലൂടെ തപ്‌സി പന്നുവാണ് ഇത്തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച തിരക്കഥ സൂപ്പര്‍ ഡീലക്‌സിന്റെതാണ്. മികച്ച പുതുമുഖ നടനായി ധ്രുവ് വിക്രമും നടിയായി മലയാളി താരം ലിജോ മോള്‍ ജോസും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹാസ്യതാരത്തിനുളള പുരസ്‌കാരം നടി ഉര്‍വ്വശിക്കാണ് ലഭിച്ചത്.

    ബിഗ് ബോസിലെ പുതിയ പ്രണയം! പെണ്ണു കാണല്‍ ചടങ്ങ് നടത്തി മല്‍സരാര്‍ത്ഥികള്‍!ബിഗ് ബോസിലെ പുതിയ പ്രണയം! പെണ്ണു കാണല്‍ ചടങ്ങ് നടത്തി മല്‍സരാര്‍ത്ഥികള്‍!

    മികച്ച സംഗീത സംവിധായകനുളള

    മികച്ച സംഗീത സംവിധായകനുളള പുരസ്‌കാരം യുവന്‍ ശങ്കര്‍രാജയ്ക്കും മികച്ച ഗായകനുളള പുരസ്‌കാരം സിദ് ശ്രീറാമിനുമാണ് ലഭിച്ചത്. പേരന്‍പിലെ സംഗീതത്തിനാണ് യുവന്‍ ശങ്കര്‍രാജയ്ക്ക് പുരസ്‌കാരം ലഭിച്ചത്. പേരന്‍പിന് വേണ്ടി സംഗീത സംവിധായകന്‍ ഒരുക്കിയ പാട്ടുകളെല്ലാം തന്നെ നേരത്തെ തരംഗമായി മാറിയിരുന്നു. മകളും അച്ഛനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പേരന്‍പ് ബോക്‌സോഫീസ് കളക്ഷനിലും നേട്ടമുണ്ടാക്കിയിരുന്നു. മമ്മൂട്ടിക്കും സാധനയ്ക്കും പുറമെ അഞ്ജലി അമീര്‍,അഞ്ജലി തുടങ്ങിയവരും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

    ദര്‍ബാറില്‍ രജനി വീണ്ടും പോലീസ് കമ്മീഷണറാകാന്‍ കാരണമിത്! വെളിപ്പെടുത്തി മുരുകദോസ്‌ദര്‍ബാറില്‍ രജനി വീണ്ടും പോലീസ് കമ്മീഷണറാകാന്‍ കാരണമിത്! വെളിപ്പെടുത്തി മുരുകദോസ്‌

    Read more about: mammootty peranbu
    English summary
    Mammootty's Peranbu Bags Best Film Award In Anandha Vikatan Awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X