»   »  സൂപ്പര്‍ ഗ്ലാമറുമായി മംമ്ത തമിഴില്‍

സൂപ്പര്‍ ഗ്ലാമറുമായി മംമ്ത തമിഴില്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ കൈനിറയെ സിനിമകളുണ്ടായിട്ടും മംമത് മോഹന്‍ദാസിന്റെ മനംനിറയുന്നില്ലേ? തമിഴിലെ തന്റെ മൂന്നാം ചിത്രമായ തടയറത്താക്കയുമായി സൂപ്പര്‍ഗ്ലാമര്‍ പ്രദര്‍ശനവുമായി രംഗത്തെത്തുകയാണ് താരം. ആക്ഷന് പ്രധാന്യം നല്‍കി മകിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തില്‍ മുതിര്‍ന്ന തമിഴ്‌നടന്‍ വിജയകുമാറിന്റെ മകന്‍ അരുണ്‍ വിജയ് ആണ് മംമ്തയുടെ നായകന്‍.

Mamta Mohandas

തുണിയോട് ലേശം വിരോധമുള്ള നായികയായാണ് മംമ്ത ചിത്രത്തിന്റെ പ്രമോകളിലും ട്രെയിലറുകളിലും പ്രത്യക്ഷപ്പെടുന്നത്. നേരത്തെ തെലുങ്കിലും കന്നഡയിലുമായി മംമത അഭിനയിച്ച ചിത്രങ്ങളൊന്നും വന്‍വിജയം നേടിയിരുന്നില്ല.

ഇത്തവണ മേനീപ്രദര്‍ശനത്തിലൂടെ തമിഴകം കീഴടക്കാനാണ് നടിയുടെ ഉദ്ദേശമെന്ന് വ്യക്തമാണ്. യുവാക്കളുടെ സിരകളില്‍ ചൂടേറ്റുന്ന ചിത്രം വിജയച്ചിത്താല്‍ മംമ്ത തമിഴകത്തിന്റെ താരറാണിയായി മാറുമെന്നാണ് വിലയിരുത്തലുകള്‍. ഒരു നായകന് വേണ്ട ഗുണങ്ങളും കഴിവുകളുമെല്ലാം ഉണ്ടായിട്ടും ഒരു തിരക്കുള്ള താരമാവാന്‍ അരുണ്‍ വിജയ്ക്ക് കഴിഞ്ഞിരുന്നില്ല. തടയറത്താക്കയിലൂടെ തമിഴകത്ത് ചുവടുറപ്പിയ്ക്കാന്‍ തനിയ്ക്കാവുമെന്നാണ് അരുണ്‍ വിജയ് പ്രതീക്ഷിയ്ക്കുന്നത്.

അരുണ്‍ വിജയ്ക്കും മംമ്തയ്ക്കും പുറമെ രകുല്‍ പ്രീത്, വംശി, കൃഷ്ണ, കാന്തി, മുരുഗദാസ്, അരുണ്‍ ദാസ് ആര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന അഭിനേതാക്കള്‍. ഗ്ലാമറിനും ആക്ഷനും ഒരുപോലെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം അടുത്ത മാസം കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരേസമയം പ്രദര്‍ശനത്തിനെത്തും.

English summary
Not satisfied with having her hands full in Mollywood, Mamta Mohandas is also busy in Kollywood with her third Tamil flick Thadaiyara Thakka
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam