»   » രാധയുടെ മകള്‍ മണിരത്‌നം ചിത്രത്തില്‍

രാധയുടെ മകള്‍ മണിരത്‌നം ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Karthika
മുന്‍ തെന്നിന്ത്യന്‍ നായികയും അംബികയുടെ അനിയത്തിയുമായ രാധയുടെ ഇളയമകള്‍ തുളസി മണിരത്‌നം ചിത്രത്തിലൂടെ ക്യാമറയ്ക്കു മുമ്പിലെത്തുകയാണ്. രാധയുടെ മകള്‍ കാര്‍ത്തിക ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെ മലയാളത്തില്‍ നായികയായി എത്തിയിരുന്നു.

തമിഴ് ചിത്രമായ 'കോ'യില്‍ നായികയായി തിളങ്ങിയ കാര്‍ത്തികയ്ക്കു ഇന്ന് അവസരങ്ങള്‍ ഏറെയാണ്. സാമന്തയെ നായികയാക്കി നിശ്ചയിച്ചിരുന്ന കടല്‍ എന്ന മണിരത്‌നം സിനിമയില്‍ നിന്ന് സാമന്ത പിന്‍മാറിയതോടെയാണ് തുളസിക്ക് ഈ വലിയ അവസരം കൈവന്നത്.

താരപുത്രിമാര്‍ കൂട്ടത്തോടെ തമിഴിലും മലയാളത്തിലും ചേക്കേറി കൊണ്ടിരിക്കുകയാണ് അഭിനയത്തിന്റെ റിസ്‌ക്ക് കുറഞ്ഞ വഴി തന്നെയാണ് സിനിമയിലേക്ക് ഇവരെ അടുപ്പിക്കുന്നത്. താരങ്ങളുടെ മക്കള്‍ സിനിമയുടെ സാങ്കേതിക മേഖലയിലേക്ക് തീരെ താല്പര്യം കാണിക്കുന്നില്ല എന്നതും ഇത് അടിവരയിടുകയാണ്.

മലയാളത്തില്‍ രാശിയില്ലാതെ തമിഴിലാണ് രാധ കൂടുതല്‍ തിളങ്ങിയിരിക്കുന്നത്. രാധയുടെ മക്കളുടെ രാശി ഇനി തെന്നിന്ത്യന്‍ സിനിമ തീരുമാനിക്കും. തുളസിയുടെ രംഗപ്രവേശം മണിരത്‌നത്തിലൂടെയാണ് എന്നത് മികച്ച നേട്ടം തന്നെയാണ്.

English summary
Since Thulasi is a school going girl, Mani feels that she would fit well to the role of a 15-year-old girl in Kadal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam