For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊന്നിയിന്‍ സെല്‍വനില്‍ രജനിയെ കാസ്റ്റ് ചെയ്തില്ല, കാരണം തുറന്ന് പറഞ്ഞ് മണിരത്‌നം

  |

  മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമെന്ന് വിശേഷിപ്പിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ റിലീസിനൊരുങ്ങുകയാണ്. ഒരു ബ്രഹ്‌മാണ്ഡ ചിത്രമെന്ന വിശേഷണം നല്‍കികൊണ്ട് തുടക്കം തൊട്ട് തന്നെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടി.

  ചോളരാജവംശത്തിന്റെ കഥപറയുന്ന പൊന്നിയിന്‍ സെല്‍വന്‍ തമിഴ് സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനായ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചുഭാഗങ്ങളുളള നോവലിനെ രണ്ടു സിനിമകളായണ് തിയ്യറ്ററിലെത്തുക.

  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന വിശേഷത കൂടി പൊന്നിയിന്‍
  സെല്‍വനുണ്ട്.

  ചിത്രത്തില്‍ തെന്നിന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും താരങ്ങള്‍ ഒന്നിക്കുന്നുണ്ട്. ഐശ്വര്യ റായി, വിക്രം, തൃഷ, കാര്‍ത്തി, ജയംരവി അങ്ങനെ നീളുന്നു താരനിര. ഇതുകൂടാതെ മലയാള സിനിമയില്‍ നിന്ന് ബാബു ആന്റണി, ജയറാം, ഐശ്വര്യ ലക്ഷമിയും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

  സിനിമയക്ക് അനുയോജ്യമായ കഥാപാത്രങ്ങളെ കണ്ടെത്തുക എന്നത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അത് സാക്ഷാത്കരിക്കാന്‍ തനിക്ക് ഒരുപാട് സമയം കണ്ടെത്തേണ്ടി വന്നുവെന്ന് മണിരത്‌നം അടുത്തിടെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്മായി ബന്ധപ്പെട്ട ചടങ്ങില്‍ പറഞ്ഞു. ചിത്രത്തില്‍ രജനികാന്തിന് എന്തുകൊണ്ട് ഒരു കഥാപാത്രത്തെ നല്കിയില്ലെന്ന ചോദ്യത്തിന് മണിരത്‌നം ന്‌ല്കിയ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

  ''ഒരു പക്ഷേ ഞാന്‍ രജനികാന്തിനെ ചിത്രത്തില്‍ കാസ്റ്റ് ചെയ്തിരുന്നെങ്കില്‍, ഈ കഥ തന്നെ അദ്ദേഹത്തിന്റെ സ്റ്റാറ്റസ് അനുസരിച്ച് മാറ്റം വരുത്തേണ്ടി വന്നേനേ. അതല്ലെങ്കില്‍ എനിക്ക് അദ്ദേഹത്തിന്റെ ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയിരുന്നു.'' മണിരത്‌നം പറഞ്ഞു.

  ഇനിയിപ്പോള്‍ ഞാന്‍ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കല്‍ക്കിയുടെ ആരാധകരില്‍ നിന്നും എനിക്ക് തിരിച്ചടി ലഭിച്ചേനെ മണിരത്‌നം കൂട്ടിച്ചേര്‍ത്തു.

  Maniratnam

  2011-ലാണ് ആദ്യമായി സംവിധായകനായ മണി പൊന്നിയിന്‍ സെല്‍വന് വേണ്ടി പ്ലാന്‍ തയ്യാറാക്കുന്നത്. എന്നാല്‍ പിന്നീട് എന്തൊക്കെ കാരണത്താല്‍ അത് നീണ്ടു പോയി. പിന്നീടങ്ങോട്ട് കഥയ്ക്കനുസരിച്ചുളള കഥാപാത്രങ്ങളെ തേടിയുളള യാത്രയായിരുന്നു. ഒടുവിലത് സാക്ഷാത്കരിച്ചു എന്ന് മണിരത്‌നം പറഞ്ഞു.

  ഇന്ത്യന്‍ സിനിമയില്‍ മണിരത്‌നം അറിയപ്പെടുന്നത് സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലാണ്. സംവിധായകനെന്ന നിലയില്‍ തമിഴ് സിനിമ മേഖലയില്‍ മണിരത്‌നത്തിന്റെ ചിത്രങ്ങള്‍ വിപ്ലവങ്ങളാണ് സൃഷ്ടിച്ചുളളത്. പ്രണയം പ്രതികാരം,വഞ്ചന തുടങ്ങി ആശയങ്ങളില്‍ മനുഷ്യ ബന്ധങ്ങളെ പരസ്പരം കോര്‍ക്കുന്ന ഒരുപാട് ചിത്രങ്ങളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ദില്‍ സേ,ഇരുവര്‍, മൗനരാഗം, നായകന്‍, ദളപതി, അഞ്ജലി, റോജ, ബോംബെ തുടങ്ങീ ചിത്രങ്ങള്‍ അതിനുദാഹരണമാണ്.

  തമിഴിന് പുറമെ മണിരത്‌നം മലയാളത്തിലും സിനിമ സംവിധാനം ചെയതിട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ മണിരത്‌നം 1980-ലാണ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.

  തന്റെ ആദ്യത്തെ സിനിമയ്ക്ക് ശേഷം മണിരത്‌നം രണ്ടാമത്തെ സിനിമയായ 'ഉണര്' സംവിധാനം ചെയ്യുന്നത് മലയാളത്തിലാണ്. 1984-ലാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു പൊളിറ്റിക്കല്‍ ചിത്രമായ ഉണരിന്റെ തിരക്കഥ രചിച്ചത് ടി.ദാമോദരനായിരുന്നു. നടനായ മോഹന്‍ലാല്‍,സുകുമാരന്‍,രതീഷ്,സബിത ആന്ദ്, അശോകന്‍, ബാലന്‍ കെ നായരാണ് ലീഡ് റോളിലെത്തിയത്.

  രാമചന്ദ്ര ബാബു സിനിമയ്ക്ക് ഛായാഗ്രഹണം വഹിച്ചത്. യൂസഫലിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഇളയരാജയായിരുന്നു. മണിരത്‌നം ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത ഗാനങ്ങളുടേതാണ്. എക്കാലത്തും പ്രേക്ഷകര്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ഗാനങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലുളളത്.

  നിരവധി അവാര്‍ഡുകളാണ് മണിരത്്‌ന ചിത്രങ്ങളെ തേടിയെത്തിയിട്ടുളളത്. ഏറ്റവുമൊടുവില്‍ നടന്‍ വിക്രമിനെയും ഐശ്വവര്യ റോയിയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച 'രാവണ്‍' എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചത്. 2010-ല്‍ റിലീസ് ചെയ്ത് ചിത്രത്തില്‍ മികച്ച നടനുളള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരമാണ് വിക്രമിനെ തേടിയെത്തിയത്.

  Read more about: maniratnam
  English summary
  rrr
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X