»   » എന്നെ സൂപ്പര്‍ താരമാക്കിയത് അവരാണ്, രജനീകാന്തിനെ സൂപ്പര്‍ സ്റ്റാറാക്കിയ സംവിധായകര്‍ ആരൊക്കെയാ!

എന്നെ സൂപ്പര്‍ താരമാക്കിയത് അവരാണ്, രജനീകാന്തിനെ സൂപ്പര്‍ സ്റ്റാറാക്കിയ സംവിധായകര്‍ ആരൊക്കെയാ!

Posted By:
Subscribe to Filmibeat Malayalam

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് വളരെ മുന്‍പ് തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് അദ്ദേഹം പാര്‍ട്ടി പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ പുതുവര്‍ഷത്തില്‍ അക്കാര്യം വ്യക്തമാക്കാമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് അദ്ദേഹം തന്നെ സൂപ്പര്‍താരമാക്കിയ സംവിധായകരെക്കുറിച്ച് വെളിപ്പെടുത്തിയത്.

ചിത്രീകരണമില്ലെങ്കിലും പ്രണവ് സെറ്റിലുണ്ടാകും, വളരെ സിമ്പിളാണ്, 'ആദി'യെക്കുറിച്ച് സഹതാരം!

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയ സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിനായി ഉര്രുനോക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് അദ്ദേഹം തന്റെ സിനിമാജീവിതത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് പങ്കുവെച്ചത്.

സൂപ്പര്‍താരമാക്കിയ സംവിധായകര്‍

സുരേഷ് കൃഷ്ണയും മണിരത്‌നവുമാണ് തന്നെ സൂപ്പര്‍ താരമാക്കിയ സംവിധായകര്‍. ആരാധകരുമായി നടത്തി വരുന്ന കൂടിക്കാഴ്ചയ്ക്കിടയിലാണ് അദ്ദേഹം തന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കണ്ട മാത്രയില്‍ മൂന്ന് സിനിമകള്‍

തമിഴകത്തിന്റെ മുന്‍നിര സംവിധായകരിലൊരാളായ കെ ബാലചന്ദ്രര്‍ തന്നെക്കണ്ട മാത്രയില്‍ മൂന്ന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരമാണ് നല്‍കിയതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

പുതിയ ചിത്രം

ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0യാണ് രജനീകാന്തിന്റെതായി പുറത്തിറങ്ങുന്ന അടുത്ത സിനിമ. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയുമാണ് ഇരുവരും ഇത്തവണ എത്തുന്നത്.

തിരിച്ചുവരവിന് പിന്നില്‍

വയ്യായ്കയില്‍ നിന്നും താന്‍ തിരിച്ചു വരുന്നതിന് പിന്നില്‍ ആരാധകരുടെ പ്രാര്‍ത്ഥനകളാണ്. ശക്തമായ ആരാധക പിന്തുണയാണ് രജനീകാന്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്നെ പിന്തുണയ്ക്കുന്ന ആരാധകരോട് അദ്ദേഹം നന്ദി അറിയിച്ചിരുന്നു.

രാഷ്ട്രീയപ്രവേശനത്തിനായി കാത്തിരിക്കുന്നു

രജനീകാന്തിന്റെ രാഷ്ട്രീയപ്രഖ്യാപനത്തിനായി ആരാധകര്‍ കാത്തിരിക്കുന്നതിനിടയിലാണ് അദ്ദേഹം തന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ ജനുവരി ഒന്നിന് രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ആരാധകരുമായി നടത്തിയ കൂടിക്കാഴ്ച

ആരാധകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രജനീകാന്ത് രാഷ്ട്രീയ പ്രഖ്യാപനത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. അഞ്ച് ദിവസത്തെ പരിപാടിക്ക് തുടക്കം കുറിച്ചത് ജനുവരി 26നായിരുന്നു. മുന്‍പ് മേയിലും അദ്ദേഹം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
Mani Ratnam and Suresh Krissna made me a superstar, says Rajinikanth.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X