»   » കടലിലെ നായികയെ സംവിധായകന്‍ ഒളിപ്പിക്കുന്നു?

കടലിലെ നായികയെ സംവിധായകന്‍ ഒളിപ്പിക്കുന്നു?

Posted By:
Subscribe to Filmibeat Malayalam
Mani Ratnam
മുന്‍ തെന്നിന്ത്യന്‍ നായികയും അംബികയുടെ അനിയത്തിയുമായ രാധയുടെ ഇളയമകള്‍ തുളസി മണിരത്‌നം ചിത്രത്തിലൂടെ ക്യാമറയ്ക്കു മുമ്പിലെത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ നായകനായി എത്തുന്നത് മുതിര്‍ന്ന നടന്‍ കാര്‍ത്തിക്കിന്റെ മകനാണ്. കടല്‍ എന്ന മണിരത്‌നം ചിത്രത്തെ പറ്റി നിറയെ വാര്‍ത്തകള്‍ വരുമ്പോഴും ഇതിലെ നായകനേയും നായികയേയും കാണാനില്ല. ഇരുവരുടേയും ചിത്രങ്ങള്‍ പുറത്തു വിടരുതെന്നാണത്രേ മണിരത്‌നത്തിന്റെ നിര്‍ദേശം.

ചിത്രത്തിലെ നായികയായ തുളസി അടുത്തിടെ ഒരു മാധ്യമത്തിന് അഭിമുഖം അനുവദിച്ചിരുന്നുവെങ്കിലും ഫോട്ടോയില്ലാതെയാണ് അത് പ്രസിദ്ധീകരിച്ചത്. തന്റെ നായകനേയും നായികയേയും പ്രേക്ഷകര്‍ തീയേറ്ററിലെത്തുമ്പോള്‍ മാത്രം കണ്ടാല്‍ മതിയെന്നാണത്രേ സംവിധായകന്റെ തീരുമാനം. ഒരു കാരണവശാലും മക്കളുടെ ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് രാധയ്ക്കും കാര്‍ത്തിക്കിനും നിര്‍ദേശം ലഭിച്ചു കഴിഞ്ഞു.

സാമന്തയെയായിരുന്നു ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ സാമന്ത ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ബോളിവുഡ് നടി സോനം കപൂര്‍, ശ്രീദേവിയുടെ മകള്‍ ജാനവി തുടങ്ങിയവരുടെ പേരുകളൊക്കെ നായികാപദവിയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുവെങ്കിലും ഒടുവില്‍  നറുക്ക് വീണത് തുളസിയ്ക്കാണ്‌.

രാധയുടെ മകള്‍ കാര്‍ത്തിക ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെ മലയാളത്തില്‍ നായികയായി എത്തിയിരുന്നു.

English summary
Director Mani Ratnam is busy with his forthcoming movie 'Kadal' featuring Gautham and Thulasi in lead roles Latest we hear is the director has almost done with the shooting and now off to post-production works.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam