മണിരത്നത്തിന്‍റെ പുതിയ സിനിമയില്‍ നായികാ നായകന്‍മാരായി ആഷും രാംചരണും !!
ബോക്സോഫീസില്‍ തരംഗം സൃഷ്ടിക്കാന്‍ രാംചരണും എെശ്വര്യ റായിയും സിനിമ ഒരുക്കുന്നത് മണിരത്നവും.
തെലുങ്ക് സൂപ്പര്‍ താരം രാംചരണും മണിരത്‌നവും ഒരുമിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേയായി. കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ കാട്രുവെളിയിതയെക്ക് ശേഷം അടുത്ത ചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണ് മണിരത്‌നം. ബോക്‌സോഫീസില്‍ പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ കഴിയാതെ പോയതിന്റെ കുറവ് അടുത്ത ചിത്രത്തില്‍ അദ്ദേഹം നികത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
രാം ചരണിനൊപ്പം നായികയായി ഐശ്വര്യ റായിയെ ആണ് പരിഗണിക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലും ഐശ്വര്യയം വേഷമിട്ട ഇരുവര്‍, അഭിഷേകും ഐശ്വര്യയും തകര്‍ത്തഭിനയിച്ച ഗുരു, രാവണ്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്.

മണിരത്‌നത്തോടൊപ്പം ചിത്രം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് മുന്‍പ് തന്നെ രാം ചരണ്‍ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ ഇമേജ് തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള ചിത്രമായിരിക്കും ഇതെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications