»   » മഞ്ജിമ മോഹന് തമിഴില്‍ ഡിമാന്റ് കൂടുന്നു, അടുത്ത ചിത്രവും റെഡി!

മഞ്ജിമ മോഹന് തമിഴില്‍ ഡിമാന്റ് കൂടുന്നു, അടുത്ത ചിത്രവും റെഡി!

Posted By:
Subscribe to Filmibeat Malayalam

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചു വന്ന മഞ്ജിമ മോഹനും ആദ്യ ചിത്രത്തിന് ശേഷം അന്യഭാഷകളിലേക്ക് പോയിരുന്നു. ഇപ്പോള്‍ തമിഴകത്ത് മഞ്ജിമയ്ക്ക് ഡിമാന്റ് കൂടുകയാണ്. ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പേ അടുത്ത ചിത്രവും എത്തിക്കഴിഞ്ഞു.

സുന്ദരപാണ്ഡിയന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എസ് ആര്‍ പ്രഭാകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജിമ അടുത്തതായി അഭിനയിക്കുന്നത്. വിക്രം പ്രഭുവാണ് ചിത്രത്തിലെ നായകന്‍

മഞ്ജിമ മോഹന് തമിഴില്‍ ഡിമാന്റ് കൂടുന്നു, അടുത്ത ചിത്രവും റെഡി!

ബാലതാരമായി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ, ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് തിരിച്ചുവന്നത്.

മഞ്ജിമ മോഹന് തമിഴില്‍ ഡിമാന്റ് കൂടുന്നു, അടുത്ത ചിത്രവും റെഡി!

ആദ്യ ചിത്രത്തിന് ശേഷം മഞ്ജിമയ്ക്ക് തമിഴില്‍ നിന്നും അവസരം ലഭിച്ചു. ഗൗതം മേനോന്‍ തമിഴിലും തെലുങ്കിലുമായി സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമെടാ എന്ന ചിത്രത്തില്‍

മഞ്ജിമ മോഹന് തമിഴില്‍ ഡിമാന്റ് കൂടുന്നു, അടുത്ത ചിത്രവും റെഡി!

തമിഴില്‍ ചിമ്പുവിന്റെയും തെലുങ്കില്‍ നാഗ ചൈതന്യയുടെയും നായികയായി അഭിനയിച്ച അച്ചം എന്‍പത് മടയമെടാ എന്ന ചിത്രം പോസ്റ്റ്‌പ്രൊഡക്ഷന്‍ വര്‍ക്കിലാണ്. ചിത്രം വൈകാതെ തിയേറ്ററിലെത്തും

മഞ്ജിമ മോഹന് തമിഴില്‍ ഡിമാന്റ് കൂടുന്നു, അടുത്ത ചിത്രവും റെഡി!

അച്ചം എന്‍പത് മടമെടാ എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പാണ് മഞ്ജിമയ്ക്ക് തമിഴകത്ത് നിന്ന് അടുത്ത അവസരവും വന്നത്. സുന്ദരപാണ്ഡിയന്‍ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ എസ് ആര്‍ പ്രഭാകറിന്റെ ചിത്രം

മഞ്ജിമ മോഹന് തമിഴില്‍ ഡിമാന്റ് കൂടുന്നു, അടുത്ത ചിത്രവും റെഡി!

നടന്‍ പ്രഭുവിന്റെ മകന്‍, വിക്രം പ്രഭുവാണ് ചിത്രത്തില്‍ മഞ്ജിമയുടെ നായകന്‍. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ജനുവരി മാസത്തോടെ സിനിമയുടെ ഷൂട്ടിങ് ആരംഭിയ്ക്കും

മഞ്ജിമ മോഹന് തമിഴില്‍ ഡിമാന്റ് കൂടുന്നു, അടുത്ത ചിത്രവും റെഡി!

ചിത്രത്തിന് വേണ്ടി ഒരു പുതുമുഖ നായികയെ തിരയുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. ഒടുവില്‍ മഞ്ജമയെ കണ്ടെത്തുകയായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റും ക്യാമറ ടെസ്റ്റും നടത്തിയ ശേഷം നായിക മഞ്ജിമ തന്നെയെന്ന് ഉറപ്പിച്ചു.

English summary
Actress Manjima Mohan, who is making her Kollywood début with Gautham Menon's Achcham Yenbathu Madamaiyada. Has signed her next film in Tamil. She has been roped in to play the female lead in Vikram Prabhu' upcoming film to be directed by SR Prabhakaran.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam