»   » മറ്റ് നടിമാരെ പോലെ മഞ്ജിമയും, സൂപ്പര്‍ലേഡീസിന്റെ നായകന്‍ ഇനി മഞ്ജിമയുടെയും

മറ്റ് നടിമാരെ പോലെ മഞ്ജിമയും, സൂപ്പര്‍ലേഡീസിന്റെ നായകന്‍ ഇനി മഞ്ജിമയുടെയും

By: Rohini
Subscribe to Filmibeat Malayalam

ബാലതാരമായി എത്തിയ മഞ്ജിമ മോഹന്റെ അരങ്ങേറ്റം ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ്. നിവിന്‍ പോളിയുടെ നായികയായി അരങ്ങേറിയ മഞ്ജിമയ്ക്ക് അടുത്ത അവസരം വന്നത് തമിഴില്‍ നിന്നാണ്.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രം തിയേറ്ററിലെത്തുന്നതിന് മുമ്പേ മഞ്ജിമയ്ക്ക് അടുത്ത അവസരവും എത്തിക്കഴിഞ്ഞു. മറ്റ് മലയാളി നടിമാരെ പോലെ മഞ്ജിമയും അന്യഭാഷയില്‍ തിളങ്ങുകയാണ്.

മറ്റ് നടിമാരെ പോലെ മഞ്ജിമയും, സൂപ്പര്‍ലേഡീസിന്റെ നായകന്‍ ഇനി മഞ്ജിമയുടെയും

ഹന്‍സിക, നയന്‍താര, എമി ജാക്‌സണ്‍ തുടങ്ങിയ മുന്‍നിര നായികമാര്‍ക്കൊപ്പം തിളങ്ങുന്ന ഉദയ നിധിയുടെ നായികയായിട്ടാണ് മഞ്ജിമ ഇനി അഭിനയിക്കുന്നത്.

മറ്റ് നടിമാരെ പോലെ മഞ്ജിമയും, സൂപ്പര്‍ലേഡീസിന്റെ നായകന്‍ ഇനി മഞ്ജിമയുടെയും

സുചീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജിമ ഉദയനിധി സ്റ്റാലിന്റെ നായികയായെത്തുന്നത്. വിഷ്ണു വിശാല്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിയ്ക്കുന്നു.

മറ്റ് നടിമാരെ പോലെ മഞ്ജിമയും, സൂപ്പര്‍ലേഡീസിന്റെ നായകന്‍ ഇനി മഞ്ജിമയുടെയും

തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തില്‍ ചിമ്പുവിന്റെയും നാഗ ചൈതന്യയുടെയും നായികയായിട്ടാണ് മഞ്ജിമ എത്തുന്നത്

മറ്റ് നടിമാരെ പോലെ മഞ്ജിമയും, സൂപ്പര്‍ലേഡീസിന്റെ നായകന്‍ ഇനി മഞ്ജിമയുടെയും

മഞ്ജിമയെ സംബന്ധിച്ച് നല്ലൊരു തുടക്കമാണ് നടിയ്ക്ക് തമിഴകത്ത് ലഭിച്ചിരിയ്ക്കുന്നത്. തന്റെ ചിത്രങ്ങളില്‍ നായികമാര്‍ക്ക് ഏറെ പ്രധാന്യം നല്‍കുന്ന സംവിധായകനാണ് ഗൗതം മേനോന്‍.

മറ്റ് നടിമാരെ പോലെ മഞ്ജിമയും, സൂപ്പര്‍ലേഡീസിന്റെ നായകന്‍ ഇനി മഞ്ജിമയുടെയും

ഉദനിധിയുടെ നായികയായി അഭിനയിക്കുന്ന ചിത്രം കൂടാതെ മറ്റൊരു തമിഴ് സിനിമയില്‍ കൂടെ മഞ്ജിമ കരാറൊപ്പിട്ടിട്ടുണ്ട്. വിക്രം പ്രഭുവാണ് ചിത്രത്തിലെ നായകന്‍

English summary
Manjima Mohan signs her next with Udhayanidhi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam