For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധനുഷിനും ഭാഗ്യമായത് മഞ്ജു വാര്യര്‍! വീണ്ടും 100 കോടി ചിത്രം സ്വന്തമാക്കി ലേഡീ സൂപ്പര്‍സ്റ്റാര്‍

  |
  Manju Warrier's Asuran Enters 100 Crore Club | FilmiBeat Malayalam

  മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച് ആദ്യ തമിഴ് ചിത്രം തിയറ്ററുകളില്‍ ഗംഭീര പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്. നേരത്തെ പല പ്രാവിശ്യം തമിഴിലഭിനയിക്കാന്‍ മഞ്ജുവിന് അവസരം ലഭിച്ചിരുന്നെങ്കിലും അതെല്ലാം പല കാരണങ്ങളാല്‍ നടക്കാതെ പോവുകയായിരുന്നു. ഒടുവില്‍ ധനുഷിന്റെ നായികയായി അസുരന്‍ എന്ന ചിത്രത്തിലൂടെ മഞ്ജു തമിഴിലേക്ക് അരങ്ങേറ്റം നടത്തി.

  ഒക്ടോബര്‍ നാലിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ രണ്ടാഴ്ച പൂര്‍ത്തിയാവുന്നതിന് മുന്‍പ് ബോക്‌സോഫീസില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ധനുഷിന്റെ കരിയറിലെ ഏറ്റവും സാമ്പത്തിക ലാഭമുണ്ടാക്കിയ സിനിമയായി അസുരന്‍ മാറി. ഇപ്പോള്‍ പുറത്ത് വരുന്ന കണക്ക് വിവരങ്ങള്‍ക്കനുസരിച്ച് അസുരന്‍ നൂറ് കോടി മറികടന്നെന്നാണ് അറിയുന്നത്.

  വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരാന്‍ സംവിധാനം ചെയ്ത ചിത്രമാണ് അസുരന്‍. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ശിവസ്വാമി എന്ന കര്‍ഷകനായിട്ടാണ് ധനുഷ് അഭിനയിച്ചത്. ധനുഷിന്റെ ഭാര്യയുടെ റോളില്‍ പച്ചൈയമ്മാള്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. റിലീസിനെത്തിയ ആദ്യദിവസം മുതല്‍ തിയറ്ററുകളില്‍ നിന്നും ഗംഭീര അഭിപ്രായമായിരുന്നു അസുരന്‍ സ്വന്തമാക്കിയത്.

  പോസിറ്റീവ് റിവ്യൂ വന്നതോടെ ബോക്‌സോഫീസിലും നല്ല പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചു. ഇപ്പോഴിതാ അസുരന്‍ നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. തിയറ്റര്‍ കളക്ഷനില്‍ മാത്രമായിട്ടല്ല വിദേശ രാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റര്‍, ഓഡിയോ, സാറ്റലൈറ്റ് റൈറ്റുകളും ചേര്‍ത്താണ് അസുരന്‍ നൂറ് കോടി മറികടന്നത്. ഇതോടെ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി അസുരന്‍ മാറി. ധനുഷിന്റേത് മാത്രമല്ല വെട്രിമാരന്റെയും ഏറ്റവും വലിയ സാമ്പത്തിക വരുമാനമുണ്ടാക്കിയ സിനിമയും ഇതാണ്. രണ്ടാം ആഴ്ചയിലും മറ്റ് സിനിമകളെ കടത്തി വെട്ടുന്ന പ്രകടനമാണ് സിനിമ കാഴ്ച വെക്കുന്നത്.

  ചെന്നൈ ബോക്‌സോഫീസില്‍ നിന്നുമാണ് അസുരന്‍ ഏറ്റവുമധികം കളക്ഷന്‍ വാരിക്കൂട്ടിയത്. റിലീസിനെത്തി ആദ്യ പത്ത് ദിവസം കൊണ്ട് 38 കോടിയോളമായിരുന്നു തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സിനിമയ്ക്ക് ലഭിച്ചത്. തമിഴ്‌നാടിന് പുറത്തുള്ള സെന്ററുകളില്‍ നിന്നും അത്യുഗ്രന്‍ പ്രകടനം കാഴ്ച വെച്ചതോടെ ആഗോളതലത്തില്‍ നിന്നും പത്ത് ദിവസം കൊണ്ട് 50 കോടിയിലേറെ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞു. തിയറ്ററര്‍ അവകാശമായി 25 കോടിയും മറ്റ് സാറ്റലൈറ്റ് റൈറ്റ്‌സുമായി ബന്ധപ്പെട്ട് 25 കോടി കൂടി ലഭിച്ചതോടെയാണ് അസുരന്‍ നൂറ് കോടി ക്ലബ്ബിലെത്തിയ കാര്യം അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടത്.

  മഞ്ജു വാര്യര്‍ തമിഴിലേക്ക് അരങ്ങേറ്റം നടത്തുന്നു എന്ന പേരിലാണ് കേരളത്തിലും അസുരന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒടിയന്‍, ലൂസിഫര്‍ എന്നീ സിനിമകളിലൂടെ നൂറും ഇരുന്നൂറും കോടികള്‍ സ്വന്തമാക്കിയ മഞ്ജു വാര്യരുടെ മറ്റൊരു നൂറ് കോടി ചിത്രമായി അസുരനും മാറി. അഭിനയ പ്രധാന്യമുള്ള ചിത്രത്തില്‍ മഞ്ജു വാര്യരുടെ പ്രകടനത്തിന് വലിയ കൈയടിയായിരുന്നു ലഭിച്ചത്.

  അഭിരാമി, കെന്‍ കരുണാസ്, ടീജോ അരുണാചലം, പ്രകാശ് രാജ്, പശുപതി, നരേന്‍, യോഗി ബാബു, ബാലാജി ശക്തിവേല്‍, സുബ്രഹ്മണ്യ ശിവ, പവന്‍ എന്നിവരായിരുന്നു മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വി ക്രീയേഷന്‍സിന്റെ ബാനറില്‍ എസ് തനു ആണ് നിര്‍മാണം. ജാതിയതും സാമ്പത്തിക അരാജകത്വവും കൊടികുത്തി വാഴുന്ന നാട്ടില്‍ ജീവിക്കുന്ന ഒരു കര്‍ഷകന്റെയും കുടുംബത്തിന്റെയും കഥയാണ് അസുരന്‍ പറഞ്ഞത്. തിരുനെല്‍വേലിയില്‍ നിന്നുള്ള കഥയായിരുന്നു സിനിമ പറഞ്ഞത്.

  English summary
  Manju Warrier's Asuran Enter 100 Crore Club
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X