»   » നയന്‍താര ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന്; എങ്ങനെ ഉറങ്ങും....??

നയന്‍താര ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന്; എങ്ങനെ ഉറങ്ങും....??

Posted By:
Subscribe to Filmibeat Malayalam

നയന്‍താര ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന്, എങ്ങനെ ഉറങ്ങും? അഭിനയിക്കുന്നത് അങ്ങനെയുള്ള സിനിമകളിലല്ലേ. നയന്‍താര പ്രേതമായെത്തുന്ന മായ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലറെത്തി.

മായ എന്ന ടൈറ്റില്‍ റോളിലെത്തുന്നത് നയന്‍താരയാണ്. രണ്ട് മിനിട്ട് എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ തന്നെ പേടിപ്പിക്കുന്നതാണ്. തീര്‍ച്ചയായും ഇത് തമിഴ് സിനിമയില്‍ പുതിയൊരു ട്രീറ്റായിരിക്കും എന്ന് ട്രെയിലര്‍ കണ്ടാല്‍ വ്യക്തമാകും.

nayan-in-maya

അശ്വിന്‍ ശരവണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആരിയാണ് നായകന്‍. മായാവനം എന്ന കാടിന് നടുവിലുള്ള പഴയൊരു ഭ്രന്താലയത്തെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്.

നയന്‍താര ആദ്യമായി പ്രേമതമായെത്തുന്ന ചിത്രത്തില്‍ പ്രേക്ഷകരെ പേടിപ്പിക്കുന്ന തരത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സത്യന്‍ സൂര്യനാണ്. ചിത്രം സെപ്റ്റംബര്‍ 17 ന് തിയേറ്ററിലെത്തും.

English summary
The trailer of Tamil film Maya starring actress Nayanthara and actor Aari is out and from the looks of it the trailer seems to be promising. Based on a supernatural theme the horror story revolves around the character of actress Nayanthara and her relation with a little girl.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam