»   » അന്യ ഭാഷയിലേക്ക് പോകുന്ന നടിമാര്‍ക്കുണ്ടാകുന്ന പ്രശ്‌നം, കീര്‍ത്തിയോട് അമ്മ മേനക പറഞ്ഞു സൂക്ഷിക്കണം

അന്യ ഭാഷയിലേക്ക് പോകുന്ന നടിമാര്‍ക്കുണ്ടാകുന്ന പ്രശ്‌നം, കീര്‍ത്തിയോട് അമ്മ മേനക പറഞ്ഞു സൂക്ഷിക്കണം

Posted By: Sanviya
Subscribe to Filmibeat Malayalam

തമിഴിലെ തിരക്കേറിയ നടിമാരിലൊരാളാണിപ്പോള്‍ കീര്‍ത്തി സുരേഷ്. ബാല താരമായി മലയാള സിനിമയില്‍ എത്തിയ കീര്‍ത്തി സുരേഷ് ഗീതാഞ്ജലി, റിങ് മാസ്റ്റര്‍ എന്നീ മലയാള സിനിമകള്‍ക്ക് ശേഷമാണ് തമിഴിലേക്ക് പോയത്. ഇത് എന്ന മായം ആയിരുന്നു ആദ്യ തമിഴ് ചിത്രം. അതിനിടയില്‍ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴില്‍ സജീവമാകാനാണ് നടിയുടെ തീരുമാനം. വിജയ് യുടെ 60ാം ചിത്രം ഉള്‍പ്പടെ കീര്‍ത്തി നായികായി എത്തുന്ന നാല് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്നത്.

'എന്നെ വേണ്ട എന്ന് പറഞ്ഞ നടിമാര്‍ക്കെല്ലാം നന്ദി, നിങ്ങള്‍ കാരണമാണ് കീര്‍ത്തിയെ കിട്ടിയത്'

തൊഡാരി ഓഡിയോ ലോഞ്ചില്‍ എത്തിയ കീര്‍ത്തി സുരേഷ്, ഫോട്ടോസ് കാണൂ...

അന്യഭാഷയിലാണ് നടിക്ക് തിളക്ക കൂടുതലെങ്കിലും തനിക്ക് കംഫര്‍ട്ടബിളാണെന്ന് തോന്നുന്ന വേഷങ്ങള്‍ മാത്രമെ കീര്‍ത്തി തിരഞ്ഞെടുത്തിട്ടുള്ളു. അന്യഭാഷയിലേക്ക് ഓഫര്‍ വന്നപ്പോള്‍ അമ്മ മേനക സുരേഷ് പറഞ്ഞതും അതായിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ആകാം, പക്ഷേ വള്‍ഗറാകരുത്.

ഗ്ലാമറസാകുന്നതും വള്‍ഗറാകുന്നതും രണ്ടും രണ്ടാണ്

ഗ്ലാമറസാകുന്നതും വള്‍ഗറാകുന്നതും രണ്ടും രണ്ടാണെന്ന് നടി മേനക പറയുന്നു. സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേനക ഇക്കാര്യം പറഞ്ഞത്.

അന്യഭാഷയിലേക്ക് പോകുമ്പോള്‍ നടിമാര്‍ നേരിടുന്ന പ്രശ്‌നം

അന്യഭാഷയിലേക്ക് പോകുമ്പോള്‍ നടിമാര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. ഗ്ലാമര്‍ വേഷങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വള്‍ഗര്‍ വേഷങ്ങളിലേക്ക് പോകുന്നു എന്നാണ് പലരും ചിന്തിക്കുക.

മേനക പറഞ്ഞു, സൂക്ഷിക്കണം

ഏത് വേഷം തിരഞ്ഞെടുക്കുമ്പോഴും വള്‍ഗറാകരുതെന്ന് ഞാന്‍ കീര്‍ത്തിയോട് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും മേനക പറയുന്നു.

മാനേജ് ചെയ്യാന്‍ പ്രയാസമില്ല- മേനക

കംഫര്‍ട്ടബിളല്ലാത്ത വേഷങ്ങളാണെങ്കില്‍ അവള്‍ നോ പറയും. എല്ലാ കാര്യങ്ങളും അവള്‍ക്ക് മാനേജ് ചെയ്യാന്‍ പ്രയാസമില്ലെന്നും മേനക പറയുന്നു.

വിജയ് യുടെ 60ാം ചിത്രത്തില്‍

വിജയ് യുടെ 60ാം ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇത് ആദ്യമായാണ് വിജയ് യ്‌ക്കൊപ്പം കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്.

ധനുഷിനൊപ്പം തൊഡാരിയില്‍

തൊഡാരിയില്‍ ധനുഷിന്റെ നായിക വേഷം കീര്‍ത്തിക്കാണ്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Meenaka about her daughter Keerthy Suresh.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam