»   » രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കാന്‍ ഗംഭീര ചടങ്ങുകള്‍

രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കാന്‍ ഗംഭീര ചടങ്ങുകള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

തമിഴകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്തിരന്റെ രണ്ടാം ഭാഗം. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നവംബര്‍ 20ന് പുറത്തിറങ്ങും. ഗംഭീര ചടങ്ങുകളോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുന്നത്.

നവംബര്‍ 20ന് ചെന്നൈയില്‍ വച്ചാണ് ചടങ്ങ് നടക്കുന്നത്. രജനികാന്ത്, അക്ഷയ് കുമാര്‍, സംവിധായകന്‍ ശങ്കര്‍, സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കുന്നനത്. തുടര്‍ന്ന് വായിക്കും.

രജനികാന്ത്-അക്ഷയ് കുമാര്‍

രജനികാന്തിനൊപ്പം അക്ഷയ് കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വില്ലന്‍ വേഷത്തിലാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ എത്തുന്നത്.

ത്രിഡി സ്‌ക്രീനില്‍

ത്രിഡി സ്‌ക്രീനിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ത്രിഡ് സക്രീന്‍ സ്ഥാപിക്കുമത്രേ.

സംഗീതം

എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

റിലീസ്

2017ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Mega event planned for first look of Rajini's 2.0.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X