»   » കേരളത്തില്‍ ഇനി ആ നേട്ടം മേര്‍സലിന് സ്വന്തം! കിതക്കാതെ കുതിക്കുന്നു മേര്‍സല്‍...

കേരളത്തില്‍ ഇനി ആ നേട്ടം മേര്‍സലിന് സ്വന്തം! കിതക്കാതെ കുതിക്കുന്നു മേര്‍സല്‍...

Posted By:
Subscribe to Filmibeat Malayalam
മലയാളത്തിലെ ആ റെക്കോർഡ് ഇനി മെഴ്സലിന് | filmibeat Malayalam

തെരി എന്ന ചിത്രത്തിന് ശേഷം ആറ്റ്‌ലി-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയാണ് മെര്‍സല്‍. ദീപാവലി റിലീസായി ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തിയ ചിത്രം റിലീസിനും മുമ്പും പിമ്പും ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് മുന്നോട്ട് പോയത്. എന്നാല്‍ ശത്രുക്കളെ പോലും അസൂയപ്പെടുത്തുന്ന നേട്ടമാണ് ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് ലഭിച്ചത്. 15 ദിവസത്തിനുള്ളില്‍ 200 കോടി എന്ന റെക്കോര്‍ഡ് ചിത്രം മറികടന്നു.

നടക്കില്ലെന്ന് കരുതിയ വിമാനം പറക്കും! പിന്നാലെ പൃഥ്വിരാജിന്റെ സ്വപ്‌ന സിനിമയും, അത് ലൂസിഫറല്ല!

പലരും ഉപേക്ഷിച്ച മോഹന്‍ലാല്‍ ചിത്രം തലയില്‍ കെട്ടിവച്ചു, ഫ്‌ളാഷ് വരുത്തിയത് വലിയ ബാധ്യത...

mersal

കേരളത്തിലും പുതിയ റെക്കോര്‍ഡുകള്‍ മെര്‍സല്‍ സ്വന്തമാക്കി. ആറ് കോടിക്ക് മുകളില്‍ ആദ്യ ദിന കളക്ഷന്‍ നേടിയതായിരുന്നു ചിത്രത്തിന്റെ ആദ്യ റെക്കോര്‍ഡ്. അതിന് പിന്നാലെ കേരളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന തമിഴ് ചിത്രം എന്ന റെക്കോര്‍ഡും മെര്‍സല്‍ സ്വന്തമാക്കി. 16 ദിവസം കൊണ്ട് 20.28 കോടിയാണ് ചിത്രം നേടിയത്. 19 കോടിയിലധികം കളക്ഷന്‍ നേടിയ വിക്രം ചിത്രം ഐയുടെ റെക്കോര്‍ഡാണ് മെര്‍സല്‍ മറികടന്നത്.

കരിയറില്‍ ആദ്യമായി വിജയ് മൂന്ന് വേഷത്തിലെത്തിയ മെര്‍സലില്‍ നിത്യ മേനോന്‍, സാമന്ത, കാജല്‍ അഗര്‍വാള്‍ തുടങ്ങി മൂന്ന് നായികമാരാണുള്ളത്. നടനും സംവിധായകനുമായ എസ്‌ജെ സൂര്യ ചിത്രത്തില്‍ വില്ലനായി എത്തി എന്നതും മറ്റൊരു പ്രത്യേകത ആയിരുന്നു. തുപ്പാക്കി, കത്തി എന്നിവയ്ക്ക് ശേഷം എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും വിജയ് ഉടന്‍ അഭിനയിക്കുന്നത്.

English summary
Mersal got a new record in Kerala box Office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam