twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിജെപിയെ ചൊടിപ്പിച്ച മേര്‍സലിന് കത്തി വീഴും? നിര്‍മാതാവിന് സമ്മതം, എതിര്‍പ്പുകളും ശക്തം..!

    By Jince K Benny
    |

    Recommended Video

    വിജയ് ചിത്രത്തിനെതിരെയും ബിജെപി | filmibeat Malayalam

    ആരാധകര്‍ ഏറെ കാത്തിരുന്ന് തിയറ്ററിലെത്തിയ വിജയ് ചിത്രമാണ് മേര്‍സല്‍. വിജയ്‌യുടെ കരിയറിലെ മികച്ച വിജയമായി മാറുന്ന മേര്‍സലിനെതിരെ രാജ്യത്തെ ഭരണ മുന്നണിയില്‍ നിന്നും എതിര്‍പ്പ് ശക്തമായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഭരണ നയങ്ങളെ ചിത്രത്തിലൂടെ വിമര്‍ശിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്.

    അങ്ങനെ ആസിഫ് അലിയും സ്വന്തമാക്കുന്നു ആ നേട്ടം... സണ്‍ഡേ ഹോളിഡേ നല്‍കിയ ഭാഗ്യം! അങ്ങനെ ആസിഫ് അലിയും സ്വന്തമാക്കുന്നു ആ നേട്ടം... സണ്‍ഡേ ഹോളിഡേ നല്‍കിയ ഭാഗ്യം!

    ദിലീപ് അമ്മയിലേക്ക് തിരികെയെത്തുന്നു? ദിലീപിന് വേണ്ടി ഷാജോണും രംഗത്ത്... തെറ്റുപറ്റിയത് ആര്‍ക്ക്?ദിലീപ് അമ്മയിലേക്ക് തിരികെയെത്തുന്നു? ദിലീപിന് വേണ്ടി ഷാജോണും രംഗത്ത്... തെറ്റുപറ്റിയത് ആര്‍ക്ക്?

    കെവി വിജയേന്ദ്രപ്രസാദ്, ആറ്റ്‌ലി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ചരക്ക് സേവന നികുതി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളെ വിമര്‍ശിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഈ രംഗങ്ങള്‍ മുറിച്ച് മാറ്റണമെന്നാണ് ആവശ്യം.

    സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രം

    സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രം

    സെന്‍സറിംഗ് പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് വീണ്ടും കത്തി വയ്ക്കുകയാണ് തമിഴ്‌നാട് ബിജെ പി നേതൃത്വം. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ മുറിച്ച് മാറ്റണമെന്ന ആവശ്യത്തോട് നിര്‍മാതക്കള്‍ സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

    വിജയ്ക്ക് രാഷ്ട്രീയ താല്പര്യം

    വിജയ്ക്ക് രാഷ്ട്രീയ താല്പര്യം

    വിജയ്ക്ക് രാഷ്ട്രീയ താല്പര്യം ഉള്ളതിന്റെ തെളിവാണ് ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ മേര്‍സലില്‍ ഉള്‍പ്പെടുത്താന്‍ കാരണമെന്നാണ് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ തമിളിസൈ സൗന്ദര്‍രാജന്‍ ആരോപിക്കുന്നത്.

    പാ രഞ്ജിത് രംഗത്ത്

    പാ രഞ്ജിത് രംഗത്ത്

    ബിജെപിയുടെ ഈ നിലപാടിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കബാലി സംവിധായകനായ പാ രഞ്ജിത്. ഒരു കാരണവശാലും ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യരുത്. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. വിഷമിച്ചിട്ട് കാര്യമില്ലെന്നും പാ രഞ്ജിത് വ്യക്തമാക്കി.

    ഡിജിറ്റല്‍ ഇന്ത്യയ്ക്ക് നന്ദി

    ഡിജിറ്റല്‍ ഇന്ത്യയ്ക്ക് നന്ദി

    ചിത്രത്തില്‍ ബിജെപിയെ ചൊടിപ്പിച്ച രണ്ട് രംഗങ്ങളില്‍ ഒന്ന് ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെട്ടതാണ്. ചിത്രത്തിന്റെ തുടക്കത്തില്‍ വടിവേലുവിന്റെ കഥാപാത്രത്തെ വിദേശത്ത് വച്ച് പോക്കറ്റടിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്റെ കാലിയായ പേഴ്‌സ് തുറന്ന് കാണിച്ച് ഡിജിറ്റല്‍ ഇന്ത്യക്ക് നന്ദി പറയുകയാണ്. തിയറ്ററില്‍ വലിയ കൈയടിയായിരുന്നു ഈ സീനില്‍.

    ജിഎസ്ടി താരതമ്യം

    ജിഎസ്ടി താരതമ്യം

    രണ്ടാമത്തേത് ഇന്ത്യയിലേയും സിംഗപ്പൂരിലേയും നികുതി ഘടനയെ താരതമ്യം ചെയ്യുന്ന വിജയ്‌യുടെ ഒരു ഡയലോഗായിരുന്നു. ഏഴ് ശതമാനം ജിഎസ്ടി ഉള്ള സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യ സഹായം ലഭിക്കുമ്പോള്‍ 28 ശതമാനം ജിഎസ്ടി ഉള്ള ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സൗജന്യം വൈദ്യ സഹായം ലഭിക്കുന്നില്ലെന്നായിരുന്നു ഡയലോഗ്.

    നിര്‍മാതാവിന് സമ്മതം

    നിര്‍മാതാവിന് സമ്മതം

    ചിത്രത്തില്‍ വളരെ നിര്‍ണായകവും കാലിക പ്രസക്തി ഉള്ളതുമായ രംഗമാണ് ബിജെപി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ മുരളി രാമസ്വാമി ഈ നിര്‍ദ്ദേശം അംഗീകിരിക്കുയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

    എതിര്‍പ്പുകള്‍ ശക്തം

    എതിര്‍പ്പുകള്‍ ശക്തം

    കാലിക പ്രസക്തമായ ഒരു വിഷയത്തെ പ്രതിപാദിക്കുന്ന രംഗത്തെ പ്രേക്ഷാകാംഗീകാരത്തെ മാനിക്കാതെ സിനിമയില്‍ നിന്നും നീക്കം ചെയ്യുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. ഇത് ആവിഷ്‌കാര സ്വാതന്ത്രത്തിന് മേലുള്ള കടന്ന് കയറ്റമാണെന്നാണ് പ്രേക്ഷകരുടെ പക്ഷം.

    English summary
    Mersal’s much talked about GST dialogues to be removed after strong political pressure in Tamil Nadu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X