twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേര്‍സല്‍ കുതിക്കുന്നു കേരളത്തില്‍ പുതിയ റെക്കോര്‍ഡിനായി... വിവാദങ്ങള്‍ തളര്‍ത്താത്ത ആറ് ദിവസം!!!

    By Jince K Benny
    |

    Recommended Video

    BJPയുടെ ഭീഷണി മറികടന്ന് മെർസല്‍ കുതിക്കുന്നു | filmibeat Malayalam

    വിവാദങ്ങളും വിമര്‍ശനങ്ങളും വിജയ് ചിത്രം മെര്‍സലിന് കുതിക്കാനുള്ള ഊര്‍ജമായി മാറുകയാണ്. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്ന് കാണിച്ചായിരുന്നു ബിജെപി തമിഴ്‌നാട് സംസ്ഥാന നേതൃത്വം ചിത്രത്തിനെതിരെ തിരിഞ്ഞത്. ബിജെപിയുടെ എതിര്‍പ്പുകള്‍ ചിത്രത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.

    മമ്മൂട്ടി വീണിടത്ത് ദുല്‍ഖര്‍ നേടി... പറവ ചിറകടിച്ചുയര്‍ന്നപ്പോള്‍ പിന്നിലായത് മോഹന്‍ലാല്‍ ചിത്രം!മമ്മൂട്ടി വീണിടത്ത് ദുല്‍ഖര്‍ നേടി... പറവ ചിറകടിച്ചുയര്‍ന്നപ്പോള്‍ പിന്നിലായത് മോഹന്‍ലാല്‍ ചിത്രം!

    സിനിമ സംവിധായകന്റെ കലയാണ് എന്ന് തെളിയിച്ച സംവിധായകന്‍, ന്യൂജന്‍ സംവിധായകര്‍ക്കൊരു പാഠപുസ്തകം ഐവി ശശി...സിനിമ സംവിധായകന്റെ കലയാണ് എന്ന് തെളിയിച്ച സംവിധായകന്‍, ന്യൂജന്‍ സംവിധായകര്‍ക്കൊരു പാഠപുസ്തകം ഐവി ശശി...

    കേരളത്തിലുള്‍പ്പെടെ എല്ലാ റിലീസ് സെന്ററുകളിലും ചിത്രത്തിന്റെ കളക്ഷനില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ദീപാവലി ദിനമായ ഒക്ടോബര്‍ 18ന് റിലീസ് ചെയ്ത മെര്‍സലിന്റെ ആറ് ദിവസത്തെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു.

    റെക്കോര്‍ഡ് തുടക്കം

    റെക്കോര്‍ഡ് തുടക്കം

    കേരളത്തില്‍ ആരും മോഹിക്കുന്ന ഒരു സ്വപ്‌ന തുടക്കമാണ് മെര്‍സല്‍ സ്വന്താമാക്കിയത്. ആദ്യ ദിനം 6.11 കോടിയാണ് ചിത്രം നേടിയത്. ഒരു തമിഴ് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.

    പത്ത് കോടി

    പത്ത് കോടി

    ആദ്യ ദിനം സ്വപ്‌ന തുല്യമായ കളക്ഷന്‍ ചിത്രത്തിന് ലഭിച്ചെങ്കില്‍ തുടര്‍ ദിവസങ്ങളില്‍ അത് ആവര്‍ത്തിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. രണ്ട് ദിവസം കൊണ്ട് എട്ട് കോടിക്ക് മുകളില്‍ എത്തിയ ചിത്രത്തിന് 10 കോടി പിന്നിടാന്‍ മൂന്ന് ദിവസം വേണ്ടി വന്നു.

    ആറ് ദിവസത്തെ കളക്ഷന്‍

    ആറ് ദിവസത്തെ കളക്ഷന്‍

    കേരള ബോക്‌സ് ഓഫീസില്‍ ആറ് ദിവസം പിന്നിടുമ്പോള്‍ ഗംഭീര കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആറ് ദിവസം കൊണ്ട് 14.54 കോടിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിനും കേരളത്തില്‍ ഇത്ര വേഗം ഈ സംഖ്യ നേടാനായിട്ടില്ല.

    അഞ്ചാമത്

    അഞ്ചാമത്

    കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് മെര്‍സല്‍ ഉള്ളത്. മെര്‍സല്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനാല്‍ അതിവേഗം ഈ ചിത്രങ്ങളെ പിന്നിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    മുന്നില്‍ ഐ

    മുന്നില്‍ ഐ

    കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം ശങ്കര്‍-വിക്രം ചിത്രം ഐ ആണ്. ഏറെ പ്രിപബ്ലിസിറ്റിയോടെ തിയറ്ററിലെത്തിയ ചിത്രത്തിന്റെ കേരളത്തിലെ ഫൈനല്‍ കളക്ഷന്‍ 1975 കോടിയായിരുന്നു. 16.50 കോടിയുമായി രണ്ടാം സ്ഥാനത്ത് വിജയ് ചിത്രം തെരിയാണ്.

    രജനികാന്തിന് ഇല്ലാത്ത നേട്ടങ്ങള്‍

    രജനികാന്തിന് ഇല്ലാത്ത നേട്ടങ്ങള്‍

    രജനികാന്തിന്റെ റെക്കോര്‍ഡുകളാണ് തുടര്‍ച്ചായായി തകര്‍പ്പെടുന്നത്. കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് എന്തിരന്‍ ആയിരുന്നു ആദ്യം നേടിയത്. ഐ അതിനെ പിന്നിലാക്കി. എന്നാല്‍ പിന്നാലെ എത്തിയ രജനി ചിത്രങ്ങള്‍ക്കൊന്നും ആ നേട്ടം തിരിച്ച് പിടിക്കാനായില്ല.

    വിവാദങ്ങള്‍ മുതല്‍ക്കൂട്ടായി

    വിവാദങ്ങള്‍ മുതല്‍ക്കൂട്ടായി

    വിവാദങ്ങള്‍ സിനിമയെ പോസിറ്റീവായി പ്രമോട്ട് ചെയ്യുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. രാമലീലയ്ക്ക് പിന്നാലെ മെര്‍സലിന് വിവാദങ്ങള്‍ ഒരു പോസിറ്റീവ് എനര്‍ജിയായി മാറുകയാണ്. ബിജെപി ചിത്രത്തിനെതിരേയും വിജയ്‌ക്കെതിരേയും ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങള്‍ ചിത്രത്തെ ബാധിച്ചിട്ടില്ല.

    English summary
    Mersal six days Kerala box office collection is out.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X