twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭയന്നത് സംഭവിച്ചു!! 96 അവസാന ചിത്രം? ചിന്മയി ഡബ്ബിങ് മേഖലയിൽ നിന്ന് പുറത്ത്

    96 ആയിരിക്കും ചിലപ്പോൾ താൻ ഡബ്ബ് ചെയ്യുന്ന അവസാന ചിത്രമെന്നും ഇവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

    By Schithra Mohan
    |

    സിനിമ ചലച്ചിത്ര പ്രവർത്തകരുടെ മീടൂ വെളിപ്പെടുത്തൽ പല സെലിബ്രിറ്റികളുടേയും ഉറക്കം കളഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൊഴിലിടങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് സിനിമയിലെ വനിത പ്രവർത്തകർ പങ്കുവെച്ചത്. ഹോളിവുഡിൽ ആരംഭിച്ച് പിന്നീട് ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും മീടു ക്യാംപെയ്ൻ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.

    ശരണം വിളിച്ച്  ലാലേട്ടന് പിന്നാലെ പൃഥ്വിയും!! കറുത്ത വേഷ ധാരിയായി മോഹൻലാൽ എത്തിയപ്പോൾ, മണ്ഡലകാലത്ത് ജനങ്ങളിൽ  ആവേശം തീർത്ത്  പൃഥ്വിരാജും, കാണൂശരണം വിളിച്ച് ലാലേട്ടന് പിന്നാലെ പൃഥ്വിയും!! കറുത്ത വേഷ ധാരിയായി മോഹൻലാൽ എത്തിയപ്പോൾ, മണ്ഡലകാലത്ത് ജനങ്ങളിൽ ആവേശം തീർത്ത് പൃഥ്വിരാജും, കാണൂ

    അതേ സമയം ബോളിവുഡിൽ നിന്ന് അതിക്രമത്തിന് ഇരയായ താരങ്ങൾക്ക് പൂർണ്ണ പിന്തുണയായിരുന്നു നൽകിയിരുന്നത്. ബോളിവുഡ് സിനിമ ലോകം ഒറ്റക്കെട്ടായി നിന്നായിരുന്നു ഇതിനെ നേരിട്ടത്. തെന്നിന്ത്യയിൽ ഇതിൽ നിന്ന് വ്യത്യസ്തമായ സ്ഥിതിയാണുള്ളത്. അഭിനേതാക്കൾ പൂർണ്ണ പിന്തുണ നൽകുന്നുണ്ടെങ്കിലും സിനിമയിലെ മറ്റുള്ള മേഖലയിൽ നിന്ന് അത്ര നല്ല സമീപനമല്ല ലഭിക്കുന്നത്. ഇപ്പോൾ കോളിവുഡിൽ നിന്ന് അത്തരത്തിലുളള ഒരു വാർത്തയാണ് പുറത്തു വരുന്നത്.

    കായിക പ്രേമികൾക്ക് സന്തോഷ വാർത്ത!! പ്രമുഖ ഫുട്ബോൾ താരത്തിന്റെ കഥ വെള്ളിത്തിരയിൽകായിക പ്രേമികൾക്ക് സന്തോഷ വാർത്ത!! പ്രമുഖ ഫുട്ബോൾ താരത്തിന്റെ കഥ വെള്ളിത്തിരയിൽ

     ചിന്മയിയെ പുറത്താക്കി

    ചിന്മയിയെ പുറത്താക്കി

    ഗായിക ,ഡബ്ബിങ് ആർടിസ്റ്റ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരിയാണ് ചിന്മയി ശ്രീപദ. ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരേയും നടൻ രാധാരവിയ്ക്കെതിരേയും മീടൂ ആരോപണവുമയി താരം രംഗത്തെത്തിയിരുന്നു. ഇത് കോളിവുഡിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത ഡബ്ബിങ് ആർടിസ്റ്റുകളുടെ സംഘടനയിൽ നിന്ന് ചിന്മയിയെ പുറത്താക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി സംഘടന അംഗത്വ ഫീസ് അടച്ചില്ല എന്ന കാരണം കാണിച്ചാണ് ഇവരെ സൗത്ത് ഇന്ത്യൻ സിനി ആൻഡ് ടെലിവിഷൻ ആർട്ടിസ്റ്റ്സ് ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയനിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.

    ഇനി ഡബ്ബ് ചെയ്യാൻ കഴിയില്ല

    ഇനി ഡബ്ബ് ചെയ്യാൻ കഴിയില്ല

    സംഘടനയിൽ നിന്ന് പുറത്താക്കിയതിനാൽ ചിന്മയിയ്ക്ക് ഇനി തമിഴ് സിനിമകളിൽ ഡബ്ബ് ചെയ്യാൻ സാധിക്കുകയില്ല. അതേസമയം യാതൊരു മൂൻകൂർ നോട്ടീസും നൽകാതെയാണ് ഇവരെ പുറത്താക്കിയതെന്നുളള ആരോപണവും ഉയരുന്നുണ്ട്. പുറത്താക്കിയ വിവരം ഇതുവരെ സംഘടന തന്നെ അറിയിച്ചിട്ടില്ലെന്നും ചിന്മയി പറഞ്ഞു.

     ചിന്മയി നേരത്തെ പറഞ്ഞിരുന്നു

    ചിന്മയി നേരത്തെ പറഞ്ഞിരുന്നു

    വൈരമുത്തുവിനെതിരേയും രാധാരവിയ്ക്കെതിരേയും മീടൂ ആരോണം ഉന്നയിച്ചതിനു ശേഷം ചിൻമയി തന്നെ തന്റെ കരിയറിനെ കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു. 96 ആയിരിക്കും ചിലപ്പോൾ താൻ ഡബ്ബ് ചെയ്യുന്ന അവസാന ചിത്രമെന്നും ഇവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ കഴിഞ്ഞ ഒക്ടേബർ 9 നായിരുന്നു ആശങ്ക അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്. ആരോപണ വിധേയനായ രാധാരവി ഡബ്ബിങ് യൂണിറ്റിന്റ മോധാവിയാണെന്നും ചിന്മയി ട്വീറ്റിൽ പറഞ്ഞു.

     രണ്ടു വർഷമായി അംഗമല്ല

    രണ്ടു വർഷമായി അംഗമല്ല

    അതേസമയം കഴിഞ്ഞ രണ്ടു വർഷമായി സൗത്ത് ഇന്ത്യ, സിനി ടെലിവിഷൻ ആർട്ടിസ്റ്റ്സ് അന്റ് ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയനിലെ അംഗമല്ലയെന്നാണ് രാധാരവി പറയുന്നത്. അറിയപ്പെടുന്ന കലാകാരിയായതു കൊണ്ട് ഇവരെ ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നു എ്നു മാത്രമാണെന്ന് രാധാരവി പറഞ്ഞു. അതേസമയം ഈ കാലതത്രയും തന്നിൽ നിന്ന് ഡബ്ബിങ് വരുമാനത്തിന്റെ പത്ത് ശതമാനം ഈടാക്കുന്നുണ്ടെന്നും ചിന്മയി അറിയിച്ചു.

    കെട്ടിപ്പിടിച്ച് ചുംബിച്ചു

    കെട്ടിപ്പിടിച്ച് ചുംബിച്ചു

    ബോളിവുഡ് താരം തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തലിനു പിന്നാലെയാണ് കവിയും ഗാനരചയിതാവുമായ വൈാരമുത്തുവിനെതിരെ ആരോപണവുമായി ചിന്മയി രംഗത്തെത്തിയത്. ഒരുപാട്ടിന്റെ വരികൾ പറഞ്ഞു തരുന്നതിനിടയ്ക്ക് ഇയാൾ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നെന്നും താൻ അപ്പോൾ തന്നെ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടെന്നും ചിന്മയി പറഞ്ഞിരുന്നു. ഇവരുടെ വെളിപ്പെടുത്തൽ തമിഴ് സിനിമയിൽ വൻ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

    English summary
    MeToo campaigner Chinmayi terminated from Tamil Nadu dubbing union, singer says '96' might be last project
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X