»   » മോഹന്‍ലാലിനൊപ്പം വിജയ് എത്തും?

മോഹന്‍ലാലിനൊപ്പം വിജയ് എത്തും?

Posted By:
Subscribe to Filmibeat Malayalam
Mohanlal
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ഇളയദളപതി വിജയ്ക്കൊപ്പം തമിഴ്ച്ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ ദിനപത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. എന്നാല്‍ ഇത്തരമൊരു പ്രൊജക്ട് ചെയ്യുന്നതിനെ പറ്റി ഇരുതാരങ്ങളും ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് അറിയുന്നത്.

എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയെ പറ്റി ഇതുവരെ തീരുമാനമായിട്ടില്ല. ഇത്തരമൊരു ചിത്രം ചെയ്യാന്‍ ഇരുതാരങ്ങള്‍ക്കും താത്പര്യമുണ്ട്. ഇതെ പറ്റി അവര്‍ ചര്‍ച്ച നടത്തി കഴിഞ്ഞു. എന്നാല്‍ തിരക്കഥയെ പറ്റി അന്തിമ തീരുമാനമായിട്ടില്ലാത്തതിനാല്‍ ഇനിയും ചര്‍ച്ചകള്‍ വേണ്ടി വരുമെന്നും മോഹന്‍ലാലിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

തുപ്പാക്കിയിലൂടെ കേരളക്കരയെ ഇളക്കിമറിച്ച വിജയ്മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടവന്‍ തന്നെ. ഇരു സൂപ്പര്‍താരങ്ങളും ഒന്നിക്കുന്ന ചിത്രത്തിന് തമിഴകത്ത് എന്ന പോലെ കേരളത്തിലും നല്ല വരവേല്‍പ്പ് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനോടകം തന്നെ ഒരു ഹോളിവുഡ് ചിത്രത്തില്‍ ഒപ്പു വച്ചു കഴിഞ്ഞ മോഹന്‍ലാല്‍ ആകട്ടെ ഇപ്പോള്‍ അന്യഭാഷാചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ ഏറെ താത്പര്യം കാണിക്കുന്നു. ഒരു ഹിന്ദിച്ചിത്രവും താരത്തെ തേടി എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
Mollywood and Kollywood fans can rejoice as two of South's biggest actors - Mohanlal and Vijay are coming together for a Tamil flick.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam