»   » വിക്രമും മോഹന്‍ലാലും തമ്മില്‍ പുതിയൊരു ബന്ധം! ജനുവരി 12 ന് കേരളത്തില്‍ തമിഴ് സിനിമ തരംഗമാവുമോ?

വിക്രമും മോഹന്‍ലാലും തമ്മില്‍ പുതിയൊരു ബന്ധം! ജനുവരി 12 ന് കേരളത്തില്‍ തമിഴ് സിനിമ തരംഗമാവുമോ?

Posted By:
Subscribe to Filmibeat Malayalam

ക്രിസ്തുമസിന് കേരളത്തില്‍ സിനിമകള്‍ മത്സരിച്ചെത്തിയിരുന്നതെങ്കില്‍ തമിഴ്‌നാട്ടില്‍ ഇത്തവണ പൊങ്കലിനാണ് സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ തമ്മില്‍ മത്സരിക്കുന്നത്. വിക്രം നായകനാവുന്ന സ്‌കെച്ച്, പ്രഭുദേവയുടെ ഗുല്‍ബഖവാലി, സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം എന്നിങ്ങനെ ജനുവരി പന്ത്രണ്ടിന് മൂന്ന് സിനിമകളാണ് റിലീസ് ചെയ്യുന്നത്.

മോഹന്‍ലാല്‍ ഇത്തിക്കര പക്കിയാവും! മറ്റൊരു താരരാജാവ് ഉപേക്ഷിച്ചതാണ് മോഹന്‍ലാല്‍ ഏറ്റെടുത്തത്...

ചിയാന്‍ വിക്രം നായകനാവുന്ന സ്‌കെച്ചിന് മോഹന്‍ലാലുമായി ഒരു ബന്ധമുണ്ട്. സിനിമ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് മോഹന്‍ലാലിന്റെ മാക്‌സ് ലാബ് ആണ്. ഈ വര്‍ഷം മാക്‌സ്‌ലാബ് പുറത്തിറക്കുന്ന ആദ്യ സിനിമ കൂടിയാണ് സ്‌കെച്ച്. സ്‌കെച്ച് വിജയ് ചന്ദ്രര്‍ തിരക്കഥ എഴുതിയാണ് സംവിധാനം ചെയ്യുന്നത്.

sketch-movie

വിക്രത്തിന്റെ മറ്റൊരു ആക്ഷന്‍ സിനിമ കൂടിയാണ് സ്‌കെച്ച്. കേരളത്തില്‍ അന്നേ ദിവസം വിവിധ സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ടെങ്കിലും വിക്രത്തിന് മലയാളത്തില്‍ വലിയ ഫാന്‍സുകളാണുള്ളത്. അതിനാല്‍ തന്നെ സിനിമയ്ക്ക് കേരളത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍.

പൃഥ്വിരാജിന്റെ കര്‍ണന്‍ അല്ല വിക്രത്തിന്റെ കര്‍ണന്‍! പൃഥ്വിയെ മാറ്റിയതിന്റെ കാരണം ഇതാണ്...

പൊങ്കല്‍ റിലീസായി ജനുവരി 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ഹരീഷ് പേരടി, ശ്രീപ്രിയങ്ക, സൂരി, രാധാ രവി, വേല രാമമൂര്‍ത്തി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മാക്‌സ്‌ലാബ് ഇത് ആദ്യമായിട്ടല്ല തമിഴ് സിനിമ വിതരണത്തിനെത്തിക്കുന്നത്. മുമ്പ് ധനുഷിന്റെ വിഐപി 2 കേരളത്തില്‍ വിതരണം ചെയ്തിരുന്നതും മാക്‌സ്‌ലാബായിരുന്നു. അതിന് മുമ്പ് രജനികാന്തിന്റെ കബാലി വിതരണം ചെയ്തതും മാക്‌സലാബായിരുന്നു.

English summary
Mohanlal has an interesting connection with Vikram's new movie Sketch!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X