»   » ജില്ലയുടെ ചിത്രീകരണത്തിനിടെ ലാലിന് ദേഹാസ്വാസ്ഥ്യം

ജില്ലയുടെ ചിത്രീകരണത്തിനിടെ ലാലിന് ദേഹാസ്വാസ്ഥ്യം

Posted By:
Subscribe to Filmibeat Malayalam

തമിഴ് ചിത്രമായ ജില്ലയുടെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന് ദേഹാസ്വാസ്ഥ്യം. ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ലാലിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുറച്ചുദിവസം ഷൂട്ടിങ്ങിന് അവധി നല്‍കി വിശ്രമിക്കാന്‍ ലാല്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ജില്ലയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നും മോഹന്‍ലാല്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലിയുടെ സെറ്റില്‍ എത്തുകയായിരുന്നു.

ഗീതാഞ്ജലിയുടെ ചിത്രീകരണം പൂര്‍ത്തിയായ ഉടന്‍, വീണ്ടും ജില്ലയുടെ അടുത്ത ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാനായി ഹൈദരാബാദിലെത്തി. കുറച്ചുദിവസം ചിത്രീകരണം നടന്നശേഷമാണ് ലാലിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഹൈദരാബാദില്‍ഷൂട്ട് ചെയ്യുന്ന സീനുകള്‍ ജില്ലയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടവയാണ്. വിജയും ലാലും ഒന്നിച്ചുള്ള ചില സീനുകളും ഇവിടെ ചിത്രീകരിച്ചിരുന്നു. ഒപ്പം വിജയുടെ നായികയായി അഭിനയിക്കുന്ന കാജല്‍ അഗര്‍വാളുള്‍പ്പെടുന്ന രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.

നേശന്‍ സംവിധാനം ചെയ്യുന്ന ജില്ല ആര്‍ബി ചൗധരിയാണ് നിര്‍മ്മിക്കുന്നത്. പഴയകാല നടി പൂര്‍ണി ഭാഗ്യരാജ് മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുന്ന ചിത്രത്തില്‍

മധുരയില്‍ രാജാവിനെപ്പോലെ ശക്തനായി വാഴുന്ന ശിവ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്നത്. ശക്തിയെന്ന കഥാപാത്രമായി വിജയുമെത്തുന്നു. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ത്രില്ലറായിട്ടാണ് ജില്ല ഒരുക്കിയിരിക്കുന്നതെന്നും ചിത്രത്തില്‍ രാഷ്ട്രീയം ഒരു വിഷയമല്ലെന്നും നേശന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

English summary
Jilla Shooting had to be altered, as Mohanlal had suddenly fallen sick, after the team's previous schedule in Hyderabad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam