twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ തമിഴകത്തെത്തിയപ്പോള്‍

    By Lakshmi
    |

    മലയാളത്തിലെന്നപോലെ തമിഴകത്തും ഏറെ ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. തമിഴില്‍ ഏറെ ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ച ചിത്രങ്ങളിലെല്ലാം ലാലിന്റെ തനതു സ്‌റ്റൈല്‍ കാണാന്‍ കഴിയും.

    ഗോപുരവാസലിലെ ആണ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം. ഇതില്‍ അതിഥിതാരമായിട്ടായിരുന്നു ലാല്‍ അഭിനയിച്ചത്. പിന്നീട് ലാലിന്റേതായി തമിഴില്‍ ഇറങ്ങിയ ചിത്രമായിരുന്നു ഇരുവര്‍. 2003ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ എന്ന ചിത്രത്തിലും ലാല്‍ അഭിനയിച്ചു, പക്ഷേ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. 2006ല്‍ കീര്‍ത്തിചക്രയെന്ന മലയാളചിത്രത്തിന്റെ റീമേക്കായ അരനിലും ലാല്‍ അഭിനയിച്ചു.

    ഏറ്റവും ഒടുവില്‍ ലാല്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് വന്ന തമിഴ് ചിത്രം കമല്‍ ഹസന്റെ ഉന്നൈപോല്‍ ഒരുവന്‍ ആയിരുന്നു. ഇനി തമിഴില്‍ ഇളയദളപതി വിജയ് യ്‌ക്കൊപ്പം വലിയൊരു ഹിറ്റ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് മോഹന്‍ലാല്‍.

    ഇരുവര്‍

    മോഹന്‍ലാല്‍ തമിഴകത്തെത്തിയപ്പോള്‍

    ആദ്യമായി തമിഴില്‍ മോഹന്‍ലാല്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇരുവര്‍. എംജിആര്‍, കരുണാനിധി എന്നിവരുടെ ആദ്യകാല സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ലാലിനൊപ്പം പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിവരും അഭിനയിച്ചിരുന്നു. ക്ലീന്‍ ഷേവ് ചെയ്ത് പഞ്ചാഗ്നിയിലേതിന് സമാനമായ ലുക്കിലായിരുന്നു ലാല്‍ ഇരുവറില്‍ അഭിനയിച്ചത്.

    പോപ്‌കോണ്‍

    മോഹന്‍ലാല്‍ തമിഴകത്തെത്തിയപ്പോള്‍

    മോഹന്‍ലാല്‍, സിമ്രാന്‍ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നിട്ടും ബോക്‌സ് ഓഫീസില്‍ ദയനീയമായി പരാജയപ്പെട്ട ചിത്രമായിരുന്നു പോപ്‌കോണ്‍. 2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രം നടനും സംവിധായകനുമായ നാസര്‍ ആയിരുന്നു തയ്യാറാക്കിയത്.

    അരന്‍

    മോഹന്‍ലാല്‍ തമിഴകത്തെത്തിയപ്പോള്‍

    മലയാളത്തില്‍ ഹിറ്റായ കീര്‍ത്തിചക്രയെന്ന മേജര്‍ രവി ചിത്രത്തിന്റെ തമിഴ് റീമേക്കായിരുന്നു അരന്‍. ചിത്രത്തില്‍ ലാലിനൊപ്പം ജീവയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തമിഴകത്ത് വലിയ ഹിറ്റായി മാറിയ ചിത്രമായിരുന്നു ഇത്.

    ഉന്നൈ പോല്‍ ഒരുവന്‍

    മോഹന്‍ലാല്‍ തമിഴകത്തെത്തിയപ്പോള്‍

    മോഹന്‍ലാല്‍-കമല്‍ ഹസ്സന്‍ കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രം എന്തൊകൊണ്ടോ വേണ്ടവിധത്തില്‍ സ്വീകരിക്കപ്പെടാതെ പോവുകയായിരുന്നു. ഹിന്ദിയിലെ എ വെഡ്‌നെസ് ഡേയെന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായിരുന്നു ഈ ചിത്രം. ചിത്രം വിജയമായില്ലെങ്കിലും കമലിന്റെയും ലാലിന്റെയും പ്രകടനം ഏറെ പ്രശംസകള്‍ നേടിയിരുന്നു.

    ജില്ലയിലെ ഭൂപ്രഭു

    മോഹന്‍ലാല്‍ തമിഴകത്തെത്തിയപ്പോള്‍

    മധുരയിലെ കിരീടം വെയ്ക്കാ രാജാവായിട്ടാണ് പുതിയ ചിത്രമായ ജില്ലയില്‍ മോഹന്‍ലാല്‍ എത്തുന്നത്. വിജയിയുടെ പിതാവായിട്ടാണ് ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്നത്. നരകയറിയ താടിയും മുടിയുമായി ലാല്‍ അഭിനയിക്കുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നായിരിക്കും ഇത്. ലാല്‍-വിജയ് ആക്ഷന്‍ സീനുകള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

    English summary
    Since three decades, Mohanlal as an actor, is still the superstar of Mollywood. He has acted only in a very few Tamil films,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X