»   »  മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന് തമിഴ് മൊഴിമാറ്റം

മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന് തമിഴ് മൊഴിമാറ്റം

By: Pratheeksha
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഒപ്പം തമിഴിലേക്ക് മൊഴിമാറ്റുന്നു. മലയാളത്തിലെ വിജയം തമിഴിലും ആവര്‍ത്തിക്കാനുളള ഒരുക്കത്തിലാണ് ഇരുവരും.

ലാല്‍ ചിത്രം പുലിമുരുകന്‍ 100 കോടി ക്ലബ്ബിലെത്തിയപ്പോള്‍ 60 കോടിയായിരുന്നു ഒപ്പത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. പ്രശസ്ത തമിഴ് നടന്‍ സമുദ്രക്കനി ഒപ്പത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

പ്രിയദര്‍ശന്റെ തിരിച്ചുവരവൊരുക്കിയ ചിത്രം

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളിറങ്ങിയിട്ടുണ്ടെങ്കിലും ഒരിടവേളയ്ക്കു ശേഷം പ്രിയദര്‍ശന്റെ തിരിച്ചു വരവിനു വഴിയൊരുക്കിയ ചിത്രമാണ് ഒപ്പം.

മോഹന്‍ലാല്‍ ഡബ്ബു ചെയ്യും

ഒപ്പത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി അദ്ദേഹം തന്നെ ഡബ്ബിങ് നിര്‍വ്വഹിക്കുമെന്നാണറിയുന്നത്.

നടന്‍ സമുദ്രക്കനി പ്രധാന റോളില്‍

ഒപ്പത്തില്‍ തമിഴ് നടന്‍ സമുദ്രക്കനി ഒരു പ്രധാന വേഷം ചെയ്തിരുന്നു.

ലാലും പ്രിയദര്‍ശനും തമിഴ് പ്രേക്ഷകര്‍ക്ക് പരിചിതര്‍

പ്രിയദര്‍ശനും മോഹന്‍ലാലും തമിഴ് പ്രേക്ഷകര്‍ക്ക് വളരെയധികം പരിചിതരാണ്. ജില്ല ,ഇരുവര്‍ തുടങ്ങിയ ലാല്‍ ചിത്രങ്ങള്‍ തമിഴില്‍ ഹിറ്റായിരുന്നു. ഗോപുര വാസലിലേ ,ചിന്നമണിക്കുയിലേ തുടങ്ങി ഒട്ടറേ ചിത്രങ്ങളിലൂടെ പ്രിയദര്‍ശനും തമിഴ് പ്രേക്ഷകര്‍ക്കു ഏറെ പരിചിതനാണ്.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Mohanlal-Priyadarshan team's recent blockbuster film Oppam, would have a Tamil version soon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam