»   » നൈനികയ്ക്ക് ശേഷം വിജയ് യ്‌ക്കൊപ്പം അഭിനയിക്കുന്ന കുട്ടിതാരം ആരാണെന്നോ?

നൈനികയ്ക്ക് ശേഷം വിജയ് യ്‌ക്കൊപ്പം അഭിനയിക്കുന്ന കുട്ടിതാരം ആരാണെന്നോ?

By: Sanviya
Subscribe to Filmibeat Malayalam


അറ്റ്‌ലി ചിത്രമായ തെറിയ്ക്ക് ശേഷം വിജയ് തന്റെ 60ാമത്തെ ചിത്രത്തിലേക്ക് കടന്നു. ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞത് അടുത്തിടെയായിരുന്നു. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

എന്നാല്‍ അതൊന്നുമല്ല. പറഞ്ഞു വരുന്നത് ചിത്രത്തിലെ കുട്ടി താരത്തെ കുറിച്ചാണ്. തെറിയിലെ നൈനികയെ പോലെ. വിജയ് യുടെ 60ാമത്തെ ചിത്രത്തിലും ഒരു കുട്ടി താരമുണ്ട്. മോനിക ശിവ, ആറു വയസുള്ള മോനിക ഇതുവരെ പത്ത് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

vijay-nainika

അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. വിജയ് ചിത്രമായ ഗില്ലിയുടെ സംഭാഷണം ഒരുക്കിയത് ഭരതനായിരുന്നു. അജിത്തിന്റെ വീരം നിര്‍മ്മിച്ച നാഗ്ഗി റെഡ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Monika Shiva in Vijay's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam