»   » നാന്‍ ഒരു തടവ് സൊന്നാ നൂറു തടവ് സൊന്ന മാതിരി, തിയേറ്ററുകളെ ഇളക്കി മറിച്ച രജനീകാന്ത് ഡയലോഗുകളിതാ!

നാന്‍ ഒരു തടവ് സൊന്നാ നൂറു തടവ് സൊന്ന മാതിരി, തിയേറ്ററുകളെ ഇളക്കി മറിച്ച രജനീകാന്ത് ഡയലോഗുകളിതാ!

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ അഞ്ച് ദിവസമായി രജനീകാന്ത് ആരാധകര്‍ക്കൊപ്പമായിരുന്നു. ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വ്യക്തമാക്കിയത്. വര്‍ഷങ്ങളായി ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഈ ആവശ്യം ശക്തമാവുകയായിരുന്നു.

എന്നെ സൂപ്പര്‍ താരമാക്കിയത് അവരാണ്, രജനീകാന്തിനെ സൂപ്പര്‍ സ്റ്റാറാക്കിയ സംവിധായകര്‍ ആരൊക്കെയാ!

സമയമാകുമ്പോള്‍ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിക്കുമെന്നായിരുന്നു രജനീകാന്ത് പറഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത് സംഭവിച്ചു. തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമായൊരു നീക്കമാണ് നടക്കാന്‍ പോവുന്നത്. ആരാധകര്‍ ആവേശത്തിലാണെങ്കിലും രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തെ എതിര്‍ത്ത് പല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

രാഷ്ട്രീയപ്രവേശനത്തിന്റെ കാര്യത്തില്‍ തീരുമാനമായി

വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.

പഞ്ച് ഡയലോഗുകള്‍

രജനീകാന്ത് അഭിനയിക്കുന്ന ചിത്രങ്ങളുടെ മുഖമുദ്രയാണ് പഞ്ച് ഡയലോഗുകള്‍. അദ്ദേഹത്തിന്റെ പല ഡയലോഗുകളും ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഇനി രാഷ്ട്രീയത്തിലും തീ പാറുന്ന ഡയലോഗുകള്‍ ആവര്‍ത്തിക്കുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

എപ്പോ വരണുമോ, അപ്പോ കറക്റ്റാ വരുവേന്‍ മുത്തുവിലെ ഡയലോഗ് ഓര്‍ക്കുന്നില്ലേ?

ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന രജനീകാന്ത് ഡയലോഗുകളിലൊന്ന്. മുത്തുവെന്ന സിനിമ കണ്ടവാരും ചിത്രത്തിലെ ഈ ഡയലോഗ് മറക്കില്ല. നാന്‍ എപ്പോ വരുമെന്ന് യാര്ക്കും തെരിയാത്, എപ്പോ വരണുമോ, അപ്പോ കറക്റ്റാ വരുവേന്‍. ഇതായിരുന്നു ആ ഡയലോഗ്.

തിരുമ്പി വന്തിട്ടേനെന്ന് സൊല്ല്

പാ രഞ്ജിത്തും രജനീകാന്തും ഒരുമിച്ചെത്തിയ കബാലിയിലെ ഈ ഡയലോഗും ഏറെ പ്രശ്‌സ്തമാണ്. നാന്‍ വന്തിട്ടേനെന്ന് സൊല്ല്, തിരുമ്പി വന്തിട്ടേന്‍.

ബാബയിലെ ഡയലോഗ്

നാന്‍ വര വേണ്ടിയാ നേരം വന്ത്ച്ചി നീ പോകാ വേണ്ടിയാ നേരം നെരുങ്ങിടിച്ചിയെന്ന ബാബയിലെ ഡയലോഗും ഏറരെ പ്രശസ്തമാണ്.

പടയപ്പയെ മറക്കാന്‍ കഴിയുമോ?

രജനീകാന്ത് എന്ന താരത്തിന്‍രെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പടയപ്പ. എന്‍ വഴി, തനി വഴി, മറക്കാതിംഗ എന്ന സംഭാഷണം ഈ ചിത്രത്തിലെയാണ്.

അണ്ണാമലൈയിലെ സംഭാഷണം

നാന്‍ സൊല്ലരതിയും സെയ്വേന്‍, സൊല്ലാരതിയും സെയ്വന്‍േ, അണ്ണാമലയിലെ സൂപ്പര്‍ഹിറ്റ ഡയലോഗ് ഇങ്ങനെയായിരുന്നു.

ആണ്ടവന്‍ സൊല്‍വേന്‍

ആണ്ടവന്‍ സൊല്‍വേന്‍ അരുണാചലം ചെയ് വേന്‍ , അരുണാചലം എന്ന രജനീകാന്ത് ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഡയലോഗ്.

നാന്‍ ഒരു തൊടവ് സൊന്നാ, നൂറു തടവ് സൊന്ന മാതിരി

താന്‍ ഒരു തൊടവ് സൊന്നാ, നൂറു തടവ് സൊന്ന മാതിരി ഭാഷയിലെ ഏറെ പ്രശസ്തമായ ഡയലോഗ് ഇങ്ങനെയാണ്.

English summary
Most popular dialogue of Rajnikanth

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X