»   » മൊഴിയുടെ മൊഴി മാറുന്നു

മൊഴിയുടെ മൊഴി മാറുന്നു

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്‌ തമിഴകത്ത്‌ മേല്‍വിലാസം നേടിക്കൊടുത്ത മൊഴി ബോളിവുഡിലേക്ക്‌ റീമേയ്‌ക്ക്‌ ചെയ്യുന്നു. പൃഥ്വിയും പ്രകാശ്‌രാജും ജ്യോതികയും തകര്‍ത്തഭിനയിച്ച മൊഴി തെന്നിന്ത്യയിലാകെ വന്‍ഹിറ്റായി മാറിയിരുന്നു.

ജ്യോതിക അവതരിപ്പിച്ച ഊമ കഥാപാത്രം തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്‌. മൊഴിയുടെ നിര്‍മാതാവായ പ്രകാശ്‌ രാജ്‌ തന്നെയാണ്‌ ബോളിവുഡ്‌ ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിയ്‌ക്കുന്നത്‌.

തമിഴില്‍ ജ്യോതിക അവതരിപ്പിച്ച കഥാപാത്രത്തിന്‌ വേണ്ടി നായികയെ അന്വേഷിയ്‌ക്കുന്ന തിരക്കിലാണിപ്പോള്‍ പ്രകാശ്‌ രാജ്‌. ഏറെ നായികാപ്രധാന്യമുള്ള വേഷമവതരിപ്പിയ്‌ക്കാന്‍ കരീനയെയും റാണി മുഖര്‍ജിയേയുമാണ്‌ പരിഗണിയ്‌ക്കുന്നത്‌.

ഗജിനിയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അസിന്റെ സാധ്യതകളും പരിശോധിയ്‌ക്കുന്നുണ്ട്‌. അതേസമയം മൊഴിയില്‍ പ്രകാശ്‌ രാജ്‌ അവതരിപ്പിച്ച കഥാപാത്രമവതരിപ്പിയ്‌ക്കാന്‍ നാനാ പടേക്കറെയാണ്‌ ക്ഷണിച്ചിരിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam