»   » ലക്ഷമി മേനോന്റെ ഓ കോഫ് പെണ്ണേ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

ലക്ഷമി മേനോന്റെ ഓ കോഫ് പെണ്ണേ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam


ഒരു ഊരിലെ രണ്ട് രാജ എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായ കുക്കുരു കുക്കുരു എന്ന ഗാനത്തിന് ശേഷം ലക്ഷമി മേനോന്‍ വീണ്ടും പാടുന്നു. കുഴമ്പി എന്ന ചിത്രത്തിന് വേണ്ടിയാണ് പാടിയത്.

ഓ കോഫി പെണ്ണേ എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന് വേണ്ടി ലക്ഷമി മേനോന്‍ പാടിയിരിക്കുന്നത്. ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. കോ ശേഷയുടെ വരികള്‍ക്ക് രാമസുബ്രമണ്യന്‍ ആറാമണ് ഈണം പകര്‍ന്നിരിക്കുന്നത്.

lakshmi-menon-

രഘുവിന്റെ സ്വന്തം റസിയ എന്ന മലയാളം ചിത്രത്തിലൂടെയാണ് ലക്ഷമി മേനേന്‍ സിനിമ രംഗത്തേക്ക് വരുന്നത്. അതിനു ശേഷം തമിഴിലെത്തി സുന്ദരപാണ്ഡ്യന്‍,കുംകി, കുട്ടി പുലി, നാന്‍ സിഗപ്പ് മനിതന്‍ എന്നീ ചിത്രങ്ങളിലൂടെ തമിലെ സുപ്പര്‍ താരം ആയി മാറുകെയും ചെയ്തു.

2012 ല്‍ പുറത്തിറങ്ങിയ സുന്ദരപാണ്ഡ്യന്‍ എന്ന ചിത്രത്തിലൂടെ ലക്ഷമി മേനോന് മികച്ച പുതുമുഖ നായികയ്ക്കുള്ള വികതന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അജിത്തും ശിവയും ഒന്നിക്കുന്ന പുതിയ ചിത്രത്തിലാണ് ലക്ഷമി ഇപ്പോള്‍ അഭിനയിച്ച്‌കൊണ്ടരിക്കുന്നത്.

English summary
The song, sung by Lakshmi Menon, titled O Coffee Penne.music mix making video of oh coffee penne sung by lakshmi menon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam