»   » ജയറാമും ഗിന്നസ് പക്രുവും തമിഴിലേക്ക്, മൈ ബിഗ് ഫാദര്‍ റീമേക്കിനൊരുങ്ങുന്നു !!

ജയറാമും ഗിന്നസ് പക്രുവും തമിഴിലേക്ക്, മൈ ബിഗ് ഫാദര്‍ റീമേക്കിനൊരുങ്ങുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമകള്‍ മറ്റുഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നത് സ്വാഭാവികമായ കാര്യമാണ്. മലയാളത്തിലെ മികച്ച ചിത്രങ്ങള്‍ തമിഴിലേക്കും തെലുങ്കിലേക്കുമൊക്കെ റീമേക്ക് ചെയ്യാറുണ്ട്. നേരെ തിരിച്ചും സംഭവിക്കാറുണ്ട്. ഗിന്നസ് പക്രുവും ജയറാമും തകര്‍ത്തഭിനയിച്ച മൈ ബിഗ് ഫാദര്‍ തമിഴില്‍ റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രാരംഭ ഘട്ട ജോലികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രധാന കഥാപാത്രങ്ങളായി ജയറാമും ഗിന്നസ് പക്രുവും കനിഹയും തന്നെ എത്തും.

ഗിന്നസ് പക്രുവും ജയറാമുമൊന്നും തമിഴകത്തിന് പുതുമുഖങ്ങളല്ല. പ്രേക്ഷകര്‍ക്ക് പരിചിതമായ താരങ്ങളാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള കരാര്‍ ഇതുവരെയും ജയറാം ഒപ്പുവെച്ചിട്ടില്ല. നിലവില്‍ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ താരത്തിന്റെ ഡേറ്റിന്റെ കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ.

my big father

ജയറാമിന്റെ ഡേറ്റിന്റെ കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. താരത്തിന്റെ അഭാവത്തില്‍ ചിത്രത്തിലേക്ക് മറ്റു താരങ്ങളെ പരിഗണിക്കാനാണ് സാധ്യത. സിനിമ അതേ പോലെ തന്നെ റീമേക്ക് ചെയ്യുകയല്ല മറിച്ച് തമിഴ് സിനിമയ്ക്ക് അനുകൂലമായ രീതിയിലേക്ക് മാറ്റി അവതരിപ്പിക്കാനാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്. പലപ്പോഴും റീമേക്ക് ചിത്രങ്ങള്‍ പരാജയപ്പെടുന്നതിനെ പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. മലയാള സിനിമ അതേ പോലെ തമിഴിലേക്ക് റീമേക്ക് ചെയ്താല്‍ തമിഴ് പ്രേക്ഷകര്‍ക്ക് അത് സ്വീകാര്യമായിക്കൊള്ളണമെന്നില്ല. അതിനാല്‍ത്തന്നെ സംവിധായകന്‍ അക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

English summary
Jayaram-Guinness Pakru starrer My Big Father is all set to be remade in Tamil. The movie, directed by SP Mahesh was a moderate success in Malayalam. It is the story of a dwarf father and his tall and handsome son. The director is now planning to remake the movie in Tamil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam