»   » എന്റെ സിനിമ കണ്ട് ഭാര്യ പകുതിയില്‍ നിന്ന് എഴുന്നേറ്റ് പോയി, വഴക്ക് പറഞ്ഞു; നടന്റെ വെളിപ്പെടുത്തല്‍

എന്റെ സിനിമ കണ്ട് ഭാര്യ പകുതിയില്‍ നിന്ന് എഴുന്നേറ്റ് പോയി, വഴക്ക് പറഞ്ഞു; നടന്റെ വെളിപ്പെടുത്തല്‍

Posted By: Rohini
Subscribe to Filmibeat Malayalam

പരാജയങ്ങളെ കുറിച്ച് പൊതുവെ തുറന്ന് പറയാന്‍ മടിയ്ക്കുന്ന താരങ്ങളാണ് മിക്കവരും. എന്നാല്‍ നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ തന്റെ പരാജയങ്ങളെ കുറിച്ച് തുറന്ന് പറയുന്നതില്‍ യാതൊരു മടിയുമില്ല. പ്രേക്ഷകര്‍ക്കും അറിയാവുന്ന കാര്യമല്ലേ അതെന്നാണ് ഉദയനിധിയുടെ ചോദ്യം.

ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ സിനിമകള്‍ കാണുമ്പോഴുള്ള ഭാര്യയുടെയും അച്ഛന്റെയും അമ്മയുടെയും പ്രതികരണങ്ങളെ കുറിച്ച് ഉദയനിധി വെളിപ്പെടുത്തുകയുണ്ടായി. ചില സിനിമകള്‍ കാണുമ്പോള്‍ ഭാര്യ എഴുന്നേറ്റ് പോയിട്ടുണ്ടത്രെ.

കഥ കേള്‍ക്കും

സംവിധായിക കൂടെയായ ഭാര്യ കൃതിക ഉദയനിധിയുടെ സനിമകളുടെ കഥ കേള്‍ക്കാന്‍ മിക്കപ്പോഴും ഇരിക്കാറുണ്ട്. എന്നാല്‍ സ്വന്തം സിനിമകളുടെ തിരക്കിലായിരിക്കുമ്പോള്‍ അതിന് സാധിക്കാറില്ല എന്ന് ഉദയനിധി പറയുന്നു.

അഭിപ്രായം പറയും

തുടക്കം മുതലേ സിനിമകയുടെ കഥ കേള്‍ക്കുമെങ്കിലും കൃതിക തന്റെ സിനിമകളില്‍ ഇടപെടാറില്ല എന്ന് ഉദയനിധി പറയുന്നു. തിരിച്ച് ഞാനും ഇടപെടാറില്ല. പക്ഷെ സിനിമ കണ്ടാല്‍ അഭിപ്രായങ്ങള്‍ പരസ്പരം പങ്കുവയ്ക്കും.

ഭാര്യയുടെ പ്രതികരണം

എന്റെ ചില സിനിമകള്‍ കാണുമ്പോള്‍ ഭാര്യ പാതിയില്‍ നിന്ന് എഴുന്നേറ്റ് പോയിട്ടുണ്ട്. അതേത് സിനിമയാണ് എന്ന് ഞാന്‍ പറയില്ല. പ്രേക്ഷകര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. അത്തരം സിനിമകള്‍ ചെയ്തതിന് കൃതിക തന്നെ വഴക്ക് പറഞ്ഞിട്ടുണ്ട് എന്നും ഉദയനിധി പറയുന്നു.

അച്ഛനും അമ്മയും

ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്റെ മകനാണ് ഉദയനിധി. അച്ഛന്‍ തന്റെ എല്ലാ സിനിമയും കാണുമെന്നും അഭിപ്രായം പറയുമെന്നും നടന്‍ പറയുന്നു. അമ്മയ്ക്ക് ഞാന്‍ അഭിനയിച്ച സിനിമകളെല്ലാം മികച്ചതാണ് എന്ന അഭിപ്രായമാണ് - ഉദയനിധി പറഞ്ഞു.

പുതിയ ചിത്രം

പൊതുവാക എന്‍ മനസ് തങ്കം, ഇപ്പടി വെല്ലും എന്നീ രണ്ട് ചിത്രങ്ങളിലൂടെ ഷൂട്ടിങ് ഉദനിധി പൂര്‍ത്തിയാക്കി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ റീമേക്കിലാണ് ഇപ്പോള്‍ നടന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രിയദര്‍ശനാണ് സംവിധാനം ചെയ്യുന്നത്.

English summary
'My wife has walked out halfway while watching my film' - Udhayanidhi Stalin

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam