»   » മെന്റലിസ്റ്റിന് തല മൊട്ടയടിക്കേണ്ട, പക്ഷെ നായിക പ്രേതമാണെങ്കിലും തെലുങ്കില്‍ ബിക്കിനി നിര്‍ബന്ധം?

മെന്റലിസ്റ്റിന് തല മൊട്ടയടിക്കേണ്ട, പക്ഷെ നായിക പ്രേതമാണെങ്കിലും തെലുങ്കില്‍ ബിക്കിനി നിര്‍ബന്ധം?

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമകള്‍ അതിര്‍ത്തി കടന്ന് കേരളത്തിന് പുറത്തേക്ക് പോകുകയാണ്. തെലുങ്ക് കന്നട ഭാഷകള്‍ക്കാണ് ഇപ്പോള്‍ മലയാള സിനിമകളോട് പ്രിയം കൂടിയിരിക്കുന്നത്. തമിഴിലേക്കും മലയാള ചിത്രങ്ങള്‍ റീമേക്ക് ചെയ്ത് എത്തുകയാണ്. എന്നാല്‍ അന്യഭാഷകളിലേക്ക് പോകുമ്പോള്‍ ചിത്രങ്ങള്‍ നിലവാര തകര്‍ച്ചയെ നേരിടുന്നു എന്നൊരു പരിഭവം പ്രേക്ഷകര്‍ക്കുണ്ട്.

രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!

അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ല, ബന്ധം ഉപേക്ഷിച്ചു... വെളിപ്പെടുത്തലുമായി നിത്യ മേനോന്‍!

ഉസ്താദ് ഹോട്ടലിന്റെ കന്നട പതിപ്പിന്റെ ട്രെയിലര്‍ പ്രേക്ഷകരില്‍ ഉണ്ടാക്കിയ അമ്പരപ്പ് മാറുന്നതിന് മുമ്പാണ് ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിന്റെ തെലുങ്ക് പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. രാജൂ ഗരി ഗധി 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

നാഗാര്‍ജുന നായകന്‍

പ്രേതത്തിലെ കേന്ദ്ര കഥാപാത്രമായ മെന്റലിസ്റ്റായി ജയസൂര്യ ഗംഭീരമാക്കിയ വേഷം തെലുങ്കില്‍ നാഗാര്‍ജുനക്കാണ്. ജയസൂര്യ മൊട്ടയടിച്ച് എത്തിയപ്പോള്‍ മെയ്ക്ക് ഓവറുകളില്ലതെയാണ് നാഗര്‍ജുന ചിത്രത്തില്‍ എത്തുന്നത്.

പ്രേതത്തിന്റെ മനസ് വായിക്കും

പ്രേതത്തിന്റെ മനസ് വായിക്കുന്ന മെന്റലിസ്റ്റ് ആയിരുന്നു ജയസൂര്യ അവതരിപ്പിച്ച ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രം. ആരുടെ നെഞ്ചില്‍ കൈവച്ച് കണ്ണില്‍ നോക്കിയാലും അവരുടെ മനസ് വായിക്കാന്‍ കഴിവുള്ള ആളാണ് ഡോണ്‍ ബോസ്‌കോ. തെലുങ്കിലേക്ക് എത്തുമ്പോള്‍ ഡോണ്‍ ബോസ്‌കോ ഹൈന്ദവ പശ്ചാത്തലത്തിലേക്ക് മാറുന്നു.

നായികയായി സാമന്ത

മലയളത്തില്‍ പുതുമുഖം ശ്രുതി രാമചന്ദ്രന്‍ അവതരിപ്പിച്ച പ്രേതം തെലുങ്കിലേക്ക് എത്തുമ്പോള്‍ സാമന്തയാണ്. മലയാളത്തില്‍ പ്രേതത്തിന് അധികം സ്‌ക്രീന്‍ സ്‌പേസ് ഇല്ലായിരുന്നുവെങ്കില്‍ തെലുങ്കില്‍ അങ്ങനെയല്ല.

ബിക്കിനി ധരിച്ച പ്രേതം

കടല്‍ത്തീരത്ത് ബിക്കിനി ധരിച്ച് ഒരു എത്തുന്നത് സാമന്തയുടെ കഥാപാത്രമാണ്. പ്രേതം ബിക്കിനി ധരിച്ച് എത്തുന്നതായി സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ട് കഴിഞ്ഞ്. സാമന്തയ്ക്ക് പ്രാധന്യം നല്‍കുന്നതായിരിക്കും ചിത്രമെന്നാണ് വിവരം.

ഹാസ്യമല്ല ഹൊറര്‍

മലയാളത്തില്‍ പ്രേതം ഒരു ഹൊറര്‍ ചിത്രമായിട്ടല്ല ഒരുക്കിയത്. ഹാസ്യത്തിനായിരുന്നു ചിത്രത്തില്‍ പ്രാധാന്യം നല്‍കിയുന്നത്. എന്നാല്‍ തെലുങ്കില്‍ ഒരു ഹൊറര്‍ ചിത്രമായി തന്നെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

ട്രെന്‍ഡിംഗായി ട്രെയിലര്‍

എന്തായാലും ചിത്രത്തിന്റെ ട്രെയിലര്‍ യൂടൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്തുണ്ട്. ചൊവ്വാഴ്ച യൂടൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനകം മൂന്നര മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. ചിത്രം ഉടന്‍ തിയറ്ററിലേക്ക് എത്തും.

English summary
Nagarjuna turns mentalist in his Telugu movie inspired by Jayasurya’s Pretham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam