»   » നെയ്യാണ്ടി മികച്ചഎന്റര്‍ടെയിനര്‍ ആണെന്ന് നസ്രിയ

നെയ്യാണ്ടി മികച്ചഎന്റര്‍ടെയിനര്‍ ആണെന്ന് നസ്രിയ

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങളെല്ലാം മാറ്റിവച്ച് സ്വന്തം ചിത്രമായ നെയ്യാണ്ടിയ്ക്കുവേണ്ടി നായിക നസ്രിയ നസീമും രംഗത്ത്. ധനുഷും താനും പ്രധാനവേഷത്തിലെത്തുന്ന നെയ്യാണ്ടി നല്ലൊരു ഫാമിലി എന്റര്‍ടെയിനര്‍ ആണെന്നും ചിത്രം എല്ലാവരും കാണണമെന്നും നസ്രിയ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 11ന് വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ പേരിലുണ്ടായ വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ സംവിധായകനെതിരെ നല്‍കിയ പരാതി താന്‍ പിന്‍വലിച്ചുവെന്നും നസ്രിയ അറിയിച്ചു.

ചിത്രം താന്‍ പൂര്‍ണമായും കണ്ടതായും മോശമായ ംഗം ചിത്രത്തില്‍ ഇല്ലെന്നു വ്യക്തമായതായും ട്രെയിലറില്‍ നിന്നും ആ രംഗം നീക്കം ചെയ്തിട്ടുണ്ടെന്നും അതിനാലാണ് താന്‍ പരാതി പിന്‍വലിച്ചതെന്നും നസ്രിയ വ്യക്തമാക്കിയിട്ടുണ്ട്. വിവാദങ്ങള്‍ ചിത്രം വിജയിക്കാനും വാര്‍ത്താപ്രാധാന്യം നേടാനുമായി താന്‍ നടത്തിയ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന തെറ്റിദ്ധാരണ എല്ലാവരും മാറ്റണമെന്നും തന്നെ വിശ്വസിക്കണമെന്നും താരം തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ കുറിപ്പില്‍ ആവശ്യപ്പെടുന്നു.

ഒരു ധനുഷ് ചിത്രത്തിന് ഇത്തരുണത്തില്‍ ഒരു പബ്ലിസിറ്റി സ്റ്റണ്ട് ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ ആണ് തന്നെ പോലുള്ള പുതുമുഖങ്ങള്‍ക്ക് പബ്ലിസിറ്റി നല്‍കുകയെന്നും താരം പറയുന്നു. ഏറെപ്പേരുടെ അധ്വാനത്തെ തന്റെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കാന്‍ മാത്രം വിഡ്ഢിയല്ല താനെന്നും നസ്രിയ വ്യക്തമാക്കിയിട്ടുണ്ട്.

അവസാനമായി നെയ്യാണ്ടി ഒരു അടിപൊളി ഫാമിലി എന്റര്‍ടെയിനര്‍ ആയിരിക്കും എന്നും പറഞ്ഞാണ് താരം വിവാദങ്ങള്‍ളുമായി ബന്ധപ്പെട്ടുള്ള നിലപാട് വിശദീകരിച്ചുകൊണ്ട് തയ്യാറാക്കിയ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

English summary
Actress Nazriya Nazim said that her new movie Naiyaandi with Dhanush is a complete family entertainer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam