»   » നെയ്യാണ്ടി വിവാദം നസ്‍റിയയ്ക്ക് പാരയാകുന്നു ?

നെയ്യാണ്ടി വിവാദം നസ്‍റിയയ്ക്ക് പാരയാകുന്നു ?

Posted By:
Subscribe to Filmibeat Malayalam

ചുരുങ്ങിയ കാലംകൊണ്ട് വലിയ പ്രശസ്തിയിലേയ്ക്കുയര്‍ന്ന താരമാണ് നസ്രിയ നസീം. അതുപോലെ തന്നെ വളരെ പെട്ടെന്ന് നസ്രിയ വലിയ വിവാദങ്ങളില്‍ച്ചെന്ന് അകപ്പെടുകയും ചെയ്തു. നെയ്യാണ്ടിയെന്ന പുതിയ തമിഴ് ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ നസ്രിയയുടെ ഭാവിയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നുള്ള രീതിയിലാണ് തമിഴകത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍.

മലയാള ചലച്ചിത്രലോകത്തുള്ളതിനേക്കാള്‍ സ്വീകാര്യത തമിഴകത്ത് നസ്രിയയ്ക്കുണ്ട്. ധനുഷിനെപ്പോലുള്ള വമ്പന്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതുതന്നെ ഈ സ്വീകാര്യതയ്ക്കുള്ള തെളിവാണ്. എന്നാല്‍ നെയ്യാണ്ടി വിവാദത്തോടെ തമിഴകം നസ്രിയയെ കൈവിട്ടേയ്ക്കുമെന്നാണ് സൂചന.

Naiyaandi

ജീവ നായകനാകുന്ന നീ നല്ല വരുവാഡ എന്ന ചിത്രമാണ് നസ്രിയയുടെ അടുത്ത തമിഴ് പടം. അണിയറക്കാര്‍ ഏറെ കാത്തുനിന്നാണ് ചിത്രത്തിന് വേണ്ടി നസ്രിയയുടെ ഡേറ്റ് സ്വന്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ നെയ്യാണ്ടി വിവാദത്തോടെ നായകന്‍ ജീവയ്ക്ക് നസ്രിയ നായികയാകുന്നതിനോട് വലിയ യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നസ്രിയയെ ഒഴിവാക്കി മറ്റേതെങ്കിലും നായികമാരെ അഭിനയിപ്പിക്കാമെന്നാണത്രേ ജീവയുടെ താല്‍പര്യം.

ഇതുമാത്രമല്ല നസ്രിയയെ നായികയാക്കി ചിത്രമെടുക്കാന്‍ തീരുമാനിച്ച സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം നെയ്യാണ്ടി വിവാദത്തോടെ നായികയെ മാറ്റാമെന്ന തീരുമാനത്തിലേയ്ക്ക് അടുക്കുകയാണെന്നാണ് സൂചന. സംവിധായകനെ കുറ്റപ്പെടുത്തിക്കൊണ്ട് കാര്യമറിയാതെ കേസുകൊടുക്കാനും വാര്‍ത്താസമ്മേളനം നടത്താനുമെല്ലാം നസ്രിയ കാണിച്ച തിടുക്കമാണ് തമിഴകത്തെ പല ചലച്ചിത്രപ്രവര്‍ത്തകരെയും അതൃപ്തരാക്കിയിരിക്കുന്നത്.

English summary
According to reports from Kodambakkom controversy over Dhanush-Nazriya starrer Naiyaandi tarnishing the image of Nazriya,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam