Just In
- 6 min ago
ബിഗ് ബോസിലേക്ക് റായി ലക്ഷ്മിയും പൂനം ബജ്വയും? ആകാംക്ഷകളോടെ ആരാധകര്‍
- 35 min ago
സായ് ദേഹത്ത് അടിച്ചെന്ന് സജ്ന, ഹൗസിൽ കയ്യാങ്കളി, അന്ത്യമ തീരുമാനം അറിയിച്ച് ബിഗ് ബോസ്
- 37 min ago
ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിന് പരിക്ക്; സെറ്റിട്ട വീടിന് മുകളില്‍ നിന്നും നടന് താഴേക്ക് വീഴുകയായിരുന്നു
- 48 min ago
കാവ്യ മാധവനും ദിലീപും മകള്‍ മഹാലക്ഷ്മിയ്ക്കൊപ്പം യാത്രയിലാണ്; എയര്‍പോര്‍ട്ടിൽ നിന്നുള്ള ചിത്രങ്ങള്‍ വൈറൽ
Don't Miss!
- Finance
നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി സെന്‍സെക്സും നിഫ്റ്റിയും; 2 ശതമാനത്തിന് മുകളില്‍ കുതിപ്പ്
- Automobiles
സിഗ്ന 3118.T ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്
- News
ഫഹദ് ഫാസിലിന് സിനിമാ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റു
- Sports
IND vs ENG: ഒരു കാര്യം ഏറ്റവും പ്രധാനം! ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന് ഹുസൈന്റെ ഉപദേശം
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Lifestyle
മാര്‍ച്ചില്‍ നേട്ടങ്ങള്‍ ഇപ്രകാരം; സമ്പൂര്‍ണ ന്യൂമറോളജി ഫലം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കാനായില്ലെന്ന് നമിത, അതേക്കുറിച്ച് ഇപ്പോഴും സങ്കടമുണ്ട്
മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു നമിതയ്ക്ക്. അഭിനേത്രിക്ക് പുറമെ നിര്‍മ്മാതാവായും താരമെത്തുന്നുണ്ട്. വിജയകാന്തും സത്യരാജും ശരത് കുമാറിനുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു.
തമിഴകത്തുനിന്നും ഗംഭീര സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്ന് നമിത പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ശരത് കുമാര്‍, വിജയകാന്ത്, സത്യരാജ് തുടങ്ങിയവരുടെ നായികയായി അഭിനയിച്ചിരുന്നു നമിത. അതിന് ശേഷമായാണ് അജിത്തിനും വിജയിനുമൊപ്പം പ്രവര്‍ത്തിച്ചത്. ആ സിനിമകളെല്ലാം വന്‍വിജയമായിരുന്നു. ഗ്ലാമറസ് കഥാപാത്രങ്ങള്‍ ഏറ്റെടുക്കാന്‍ മടിയില്ലാത്തയാളാണ് താനെന്നും താരം പറഞ്ഞിരുന്നു.
സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും, ആ കഥാപാത്രത്തെ അവതരിപ്പിക്കാനായില്ലെന്നും നമിത പറയുന്നു. രംഭ അവതരിപ്പിച്ച വേഷം ചെയ്യാനായിരുന്നു പറഞ്ഞത്. ആ സമയത്തൊന്നും താരത്തിന് മാനേജരൊന്നുമുണ്ടായിരുന്നില്ല. ക്രോണിക് ബാച്ചിലറിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചിരുന്നു. മലയാള പതിപ്പ് നഷ്ടമായതില്‍ ഇപ്പോഴും സങ്കടമുണ്ടെന്നും നമിത പറയുന്നു.
കഥയുടെ അവതരണം മാറി. പുതിയ താരങ്ങൾ വരുന്നു, പ്രേക്ഷകർ മാറുന്നു. 'എങ്കൾ അണ്ണ" കണ്ട സമയത്തെ പ്രേക്ഷകരല്ല ഇപ്പോൾ . വിജയ്യുടെയും അജിത്തിന്റെയും സിനിമയിൽ അനുയോജ്യമായ കഥാപാത്രങ്ങൾ ഇല്ലാത്തതിനാലാവും സംവിധായകർ വിളിക്കാത്തത്. എല്ലാ ശുഭപ്രതീക്ഷയിൽ കാണുകയും സമീപിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. അജിത്തിനൊപ്പം അഭിനയിച്ച ബില്ലയും വിജയ് യുടെ അഴകിയ തമിഴ് മകനുമാണ് എന്റെ പ്രിയ സിനിമകൾ . ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തിത്വത്തിനുടമയും കഠിനാദ്ധ്വാനിയായ നടനും പ്രഭാസാണ്. തെലുങ്ക് ബില്ലയിൽ അഭിനയിച്ചപ്പോൾ അതു കണ്ടറിഞ്ഞുവെന്നും താരം പറയുന്നു.
അഞ്ചു ഭാഷയിൽ അഭിനയിച്ചു. ഒരു നോട്ടം കൊണ്ടുപോലും മോശം അനുഭവം ഉണ്ടായില്ല. കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി പലരും പറയാറുണ്ട്. ഒരുപക്ഷേ അവർക്ക് നേരിട്ടുണ്ടാവും. ഒതുങ്ങിയ സ്വഭാവമാണ് എന്റേത്. സിനിമയിൽ അധികം സൗഹൃദങ്ങളില്ല. ഒരാളുമായി അത്രപെട്ടെന്ന് സൗഹൃദം സ്ഥാപിക്കാനും കഴിയില്ല. ആവശ്യമില്ലാതെ ഒരിടത്തും പോവില്ല. ഷൂട്ടില്ലെങ്കിൽ വീട്ടിലുണ്ടാവും. അധികം പുറത്തുപോവാറുമില്ല. ഞാൻ, ഭർത്താവ്, വീട്ടുകാർ. ഇതാണ് എന്റെ ലോകമെന്നും നമിത പറയുന്നു.