»   » ഗ്രാമീണ യുവാവായി നരേന്‍ തമിഴ്ചിത്രത്തില്‍

ഗ്രാമീണ യുവാവായി നരേന്‍ തമിഴ്ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam

നായകനായി ഏറെയൊന്നും തിളങ്ങാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സഹനടനായി പല ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് നരേന്‍. മലയാളത്തില്‍ സ്വന്തം നിലയില്‍ ഒരു വന്‍ഹിറ്റ് ഉണ്ടാക്കാന്‍ നരേന് ഇതേവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ കമ്മത്ത് ആന്റ് കമ്മത്ത്, ത്രി ഡോട്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ നരേന്‍ ചെയ്ത വേഷങ്ങള്‍ മികച്ചുനില്ക്കുകയും ചെയ്യുന്നു.

തമിഴില്‍ നേരത്തേ തന്നെ കഴിവുതെളിയിച്ച താരമാണ് നരേന്‍. നരേന്‍ അഞ്ജാതെയെന്ന ചിത്രം വന്‍വിജയമായിരുന്നു നേടിയത്. ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്ക് ശേഷം നരേന്‍ വീണ്ടും തമിഴകത്തെത്തുകയാണ്. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി നടക്കുന്നൊരു അലസനായ ഗ്രാമീണ യുവാവിനെയാണ് നരേന്‍ അവതരിപ്പിക്കുന്നത്.

Narein

ഈ വേഷം തന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നും ഇത്തരത്തിലൊരു വേഷം ലഭിച്ചതില്‍ താനേറെ സന്തുഷ്ടനാണെന്നും നരേന്‍ പറയുന്നു.

മലയാളത്തില്‍ നരേന്‍ നായകനായി ഇറങ്ങാന്‍ പോകുന്ന പുതിയ ചിത്രം റെഡ് റെയിന്‍ ആണ്. കേരളത്തില്‍ ഇടക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചുവന്ന മഴയുടെ ശാസ്ത്രീയാടിത്തറ അന്വേഷിയ്ക്കുന്നൊരു സയന്‍സ് ഫിക്ഷനാണീ ചിത്രം. ഇതുകൂടാതെ അമേരിക്കയില്‍ കുടിയേറിയ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ കഥ പറയുന്ന ഇഎംഎസും പെണ്‍കുട്ടിയും എന്ന ചിത്രത്തിലും നരേന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
After Kammath and Kammath and 3 Dots, Narain is heading to Kollywood again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam