»   » വിജയ് ചിത്രം പുലിയുടെ ഛായാഗ്രാഹകന്‍ നിവിന്റെ വില്ലന്‍

വിജയ് ചിത്രം പുലിയുടെ ഛായാഗ്രാഹകന്‍ നിവിന്റെ വില്ലന്‍

By: Sanviya
Subscribe to Filmibeat Malayalam

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമാകുന്ന തമിഴ് ചിത്രത്തിന്റെ ഒരുക്കങ്ങള്‍ നടക്കുകയാണ്. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സാന്താ മരിയ എന്ന് പേരിട്ടതായി കേട്ടിരുന്നു. എന്നാല്‍ പേര് സ്ഥിരീകരിച്ചതായി പറയുന്നില്ല.

കന്നട ചിത്രമായ ഉളിദവാരു കണ്ടാന്തയുടെ തമിഴ് പതിപ്പാണ് ചിത്രം. നെഗറ്റീവ് റോളാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുക. നടരാജ് സുബ്രമണ്യനാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. വിജയ് ചിത്രം പുലിയുടെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് നടരാജായിരുന്നു.

nivin-pauly

നടി ലക്ഷ്മി പ്രിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുത്രാളം, മണപ്പാടി, തൂത്തുകുടി എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷന്‍. പാണ്ടി കുമാറാണ് ക്യാമറ.

ഗൗതം രാമചന്ദ്രൻ ചിത്രത്തിന് ശേഷം അറ്റ്‌ലി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുമെന്ന് കേള്‍ക്കുന്നുണ്ട്. അറ്റ്‌ലിയുടെ സഹസംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Natarajan Subramanyan in Gautham Ramachandran's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos